TRENDING:

കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ

Last Updated:
എന്നാൽ ഗവേഷണത്തിന് തെളിവുകൾ അദ്ദേഹം നൽകിയിട്ടില്ല. പേര് വ്യക്തമാക്കാത്ത ഒരു അന്താരാഷ്ട്ര ജേണലിലേക്ക് ഇത് അയച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
advertisement
1/11
കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ
മുംബൈ: ലോകം മുഴുവന്‍ പടർന്നു കൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസിന് ആയുർവേദ പ്രതിവിധി കണ്ടെത്തിയെന്ന യോഗഗുരു ബാബാ റാംദേവിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് ഡോക്ടർമാർ രംഗത്ത്.
advertisement
2/11
ഈ ആഴ്ച പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയിലാണ് റാംദേവ് ഇത്തരത്തിലൊരു അവകാശ വാദം നടത്തിയിരിക്കുന്നത്. കൊറോണയ്ക്ക് പ്രതിവിധി പതഞ്ജലി കണ്ടെത്തിയെന്നാണ് റാംദേവ് പറയുന്നത്.
advertisement
3/11
"ഞങ്ങൾ ശാസ്ത്രീയ ഗവേഷണം നടത്തി അശ്വഗന്ധയെ കണ്ടെത്തി. കൊറോണ പ്രോട്ടീൻ മനുഷ്യ പ്രോട്ടീനുമായി കൂടിച്ചേരാൻ അനുവദിക്കുന്നില്ല"-റാംദേവ് പറയുന്നു.
advertisement
4/11
എന്നാൽ ഗവേഷണത്തിന് തെളിവുകൾ അദ്ദേഹം നൽകിയിട്ടില്ല. പേര് വ്യക്തമാക്കാത്ത ഒരു അന്താരാഷ്ട്ര ജേണലിലേക്ക് ഇത് അയച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
advertisement
5/11
കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനും തടയുന്നതിനും നിലവിൽ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതിനായി ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങൾ സുരക്ഷയെപ്പറ്റി തെറ്റായ ധാരണകൾ ഉണ്ടാക്കുമെന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ ഇത് തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇന്ത്യയിലെ പ്രൊഫസർ ഡോ. ഗിരിധർ ബാബു പറഞ്ഞു.
advertisement
6/11
ഇത്തരം പരസ്യങ്ങൾ സർക്കാർ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗപ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകൾ പോലും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
7/11
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യക്കാരോട് യോഗ ചെയ്യാനും നിരവധി ട്വീറ്റുകളിലൂടെ റാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. #YogaForCorona എന്ന ഹാഷ് ടാഗും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലൽ ഏറ്റവും അറിയപ്പെടുന്ന ആയുർവേദ ബ്രാൻഡുകളിലൊന്നായ പതഞ്ജലിയും ഇതുപോലുള്ള മറ്റ് നിരവധി സ്ഥാപനങ്ങളും കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതായാണ് ആരോപണം.
advertisement
8/11
ലോകത്ത് 200,000 ത്തിലധികം പേർക്കും ഇന്ത്യയിൽ 140 ൽ അധികം പേർക്കും ഈ വൈറസ് ബാധിച്ചു. ഇന്ത്യയിൽ മൂന്നു പേരാണ് വൈറസിനെ തുടർന്ന് മരിച്ചത്.
advertisement
9/11
ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും റാംദേവ് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ആഗോള ആരോഗ്യ വിദഗ്ധരുടെ ശുപാർശകൾക്കനുസൃതമായതാണ് ഈ ശുപാർശകൾ.
advertisement
10/11
കമ്പനികളുടെ പ്രതിവിധികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രാലയത്തിലെ ഉപദേശകനായ മനോജ് നെസാരി പറഞ്ഞു. എന്നാൽ കൊറോണ വൈറസിനെതിരെ പോരാടാൻ സഹായിക്കാമെന്ന അവകാശവാദങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
11/11
കൊറോണ വൈറസ് ഒരു പുതിയ വൈറസാണ്, അതിനാൽ രോഗശമനത്തിന് പ്രതിവിധികളൊന്നും കണ്ടെത്തിയിട്ടില്ല. ഇത്തരം കമ്പനികളെ കുറിച്ച് ഞങ്ങൾക്ക് പരാതികൾ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങൾ അവ പരിശോധിക്കും. ," നെസാരി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories