TRENDING:

ഗല്‍വാനില്‍ വീരമൃത്യു വരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍

Last Updated:
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ് രേഖയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്.
advertisement
1/5
ഗല്‍വാനില്‍ വീരമൃത്യു വരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍
ന്യൂഡൽഹി: ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അന്തരിച്ച ദീപ് സിങ്ങിന്റെ ഭാര്യ രേഖ സിങ്ങ് സൈന്യത്തിൽ ചേർന്നു. ചെന്നൈ ആസ്ഥാനമായുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ (ഒടിഎ) പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് രേഖ സിങിനെ ആർമി ഓർഡനൻസ് കോർപ്‌സിൽ നിയമിച്ചത്.
advertisement
2/5
ദീപക് സിങ് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ അതേ കമാന്‍ഡായ കിഴക്കന്‍ ലഡാക് കമാന്‍ഡിലാണ് രേഖയും. 'അഭിമാനം, വീരനാരി' എന്ന ഹാഷ്ടാഗോടെയാണ് ലഫ്റ്റനന്റായി രേഖ കമ്മിഷന്‍ ചെയ്ത വാര്‍ത്ത സൈന്യം പങ്കുവച്ചത്. രേഖയ്ക്ക് പുറമെ അഞ്ച് വനിതാ ഓഫിസര്‍മാര്‍കൂടി ശനിയാഴ്ച സൈന്യത്തില്‍ ചേര്‍ന്നു.
advertisement
3/5
2020 ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ചൈനീസ് ആക്രമണത്തില്‍ മാരകമായി മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ദീപക്കിനും മുറിവേറ്റത്. സ്വന്തം പരുക്ക് വകവയ്ക്കാതെ 30ലേറെ സൈനികരുടെ ജീവനാണ് നഴ്സായ ദീപക് രക്ഷിച്ചത്.
advertisement
4/5
ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികർക്ക് വൈദ്യസഹായം നൽകുന്നതിൽ അദമ്യമായ ധൈര്യം കാണിച്ചതിന് നായിക് സിങ്ങിന് 2021ൽ മരണാനന്തര ബഹുമതിയായ വീർചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.
advertisement
5/5
മധ്യപ്രദേശിലെ രേവാ ജില്ലയാണ് 24 വയസ്സുകാരിയായ രേഖയുടെ സ്വദേശം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ് രേഖയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്.
മലയാളം വാർത്തകൾ/Photogallery/India/
ഗല്‍വാനില്‍ വീരമൃത്യു വരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories