TRENDING:

അധോലോക നായകൻ കരിംലാലയെ ഇന്ദിരാ ഗാന്ധി സന്ദർശിച്ചിരുന്നു; ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

Last Updated:
ദക്ഷിണ മുംബൈയിലെ പൈഥുണിയിലെ കരിംലാലയുടെ വസതിയിലാണ് ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയത്- റാവത്ത് പറഞ്ഞു.
advertisement
1/6
അധോലോക നായകൻ കരിംലാലയെ ഇന്ദിരാ ഗാന്ധി സന്ദർശിച്ചിരുന്നു; ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്
പൂനെ: അധോലോക കുറ്റവാളി കരിംലാലയെ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി സന്ദർശിച്ചിരുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബുധനാഴ്ചയാണ് റാവത്ത് ഈ വാദവുമായി രംഗത്തെത്തിയത്.
advertisement
2/6
ശിവസേന മുഖപത്രമായ സാമ്നയുടെ എക്സിക്യുട്ടിവ് എഡിറ്റർ കൂടിയായ റാവുത്ത് തന്റെ ആദ്യകാല പത്രപ്രവർത്തന അനുഭവങ്ങളുടെ ഓർമകൾ ഒരു മാധ്യമ അഭിമുഖത്തിൽ പങ്കുവയ്ക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
advertisement
3/6
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയവരാണ് മുംബൈ മഹാനഗരത്തെയും പ്രാന്തപ്രദേശങ്ങളെയും നിയന്ത്രിച്ചിരുന്നതെന്ന് റാവത്ത് പറഞ്ഞു. മുംബൈ പൊലീസ് കമ്മിഷണറുടെ നിയമനം, ആരായിരിക്കണം സർക്കാരിനു നേതൃത്വം നൽകേണ്ടത് എന്നിവയടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഇവരായിരുന്നുവെന്നും റാവത്ത് പറഞ്ഞു.
advertisement
4/6
ഹാജി മസ്താൻ മുംബൈയിലെ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വരാറുണ്ടായിരുന്നു; ജീവനക്കാർ ഒന്നടക്കം മസ്താനെ കാണാൻ തടിച്ചുകൂടുമായിരുന്നു. ദക്ഷിണ മുംബൈയിലെ പൈഥുണിയിലെ കരിംലാലയുടെ വസതിയിലാണ് ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയത്- റാവത്ത് പറഞ്ഞു.
advertisement
5/6
1960 മുതൽ 1980 വരെ മുംബൈയിലെ മദ്യ ലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്നത് ലാലയായിരുന്നു. 2002ലാണ് കരിംലാല മരിച്ചത്. നീണ്ടൊരു കാലം അധോലോക കുറ്റവാളികളാണ് മുംബൈയിൽ അരങ്ങുവാണിരുന്നതെന്നും എന്നാൽ, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും റാവത്ത് പറഞ്ഞു.
advertisement
6/6
ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക കുറ്റവാളികളുടെ ചിത്രങ്ങൾ താൻ പകർത്തിയിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. ദാവൂദിനെ കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും ശാസിച്ചിട്ടുണ്ടെന്നും റാവത്ത് അവകാശപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/India/
അധോലോക നായകൻ കരിംലാലയെ ഇന്ദിരാ ഗാന്ധി സന്ദർശിച്ചിരുന്നു; ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories