Maha Kumbh 2025| ഭക്തിസാന്ദ്രമായി പ്രയാഗ് രാജ്; മഹാകുംഭമേള ചിത്രങ്ങൾ കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഭക്തര്ക്ക് പാപങ്ങളില് നിന്ന് മോക്ഷം നേടാന് ജീവിതത്തില് ഒരിക്കല് മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു. (ചിത്രങ്ങൾ- പ്രശാന്ത് മംഗലശ്ശേരി, News18)
advertisement
1/23

പ്രയാഗ് രാജ്: ജനുവരി 13നാണ് മഹാ കുംഭമേളയ്ക്ക് തിരി തെളിഞ്ഞത്. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സാംസ്കാരിക ആത്മീയ സംഗമത്തിന് സാക്ഷികൾ ആവാൻ 40 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
2/23
മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി യുപി സര്‍ക്കാർ ഒരുക്കിയിരിക്കുന്നത്. ഇതിനായി മഹാകുംഭമേള എന്ന പേരിൽ നാലുമാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചാണ് ഉത്തർപ്രദേശ് സർക്കാരിന്റെ അതിഗംഭീരമായ ഒരുക്കങ്ങൾ.
advertisement
3/23
മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.
advertisement
4/23
ഹരിദ്വാര്‍, ഉജ്ജെയിന്‍, നാസിക്, പ്രയാഗ് രാജ് എന്നീ നാല് പുണ്യനഗരങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്. പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുന്നത്.
advertisement
5/23
ഒരു മതസംഗമം എന്നതിന് പുറമെ വിശ്വാസം, ആചാരങ്ങള്‍, ആത്മീയത എന്നിവ ഇഴചേര്‍ന്ന വലിയൊരു ആഘോഷമാണ് മഹാ കുംഭമേള. പുണ്യനദികളിലെ സ്നാനം, ഉപവാസം, ദാനധര്‍മങ്ങള്‍ എന്നിവ ഇതിന്റെ ആചാരങ്ങളുടെ ഭാഗമാണ്.
advertisement
6/23
മഹാകുംഭമേള ഭക്തര്‍ക്ക് മോക്ഷത്തിനുള്ള വഴി തുറന്നു നല്‍കുന്നുവെന്നാണ് വിശ്വാസം. മഹാ കുംഭമേളയിൽ പങ്കെടുക്കുന്നതിന് എത്തുന്ന തീർത്ഥാടകർക്ക് താമസിക്കുന്നതിനായി 1,50,000 താൽക്കാലിക ടെന്റുകളാണ് ഒരുക്കിയിട്ടുള്ളത്.
advertisement
7/23
4,50,000 പുതിയ വൈദ്യുത കണക്ഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 6400 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.
advertisement
8/23
തീർത്ഥാടകർക്കായി പതിനായിരത്തിലധികം ട്രെയിൻ സർവീസുകൾ. ഇവയിൽ തന്നെ 3300 എണ്ണം സ്പെഷ്യൽ ട്രെയിനുകളാണ്. കൂടാതെ വിവിധ വിമാന സർവീസ് കമ്പനികളും സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
9/23
ആദ്യ ദിനമായ പൗഷ് പൂര്‍ണിമയോട് അനുബന്ധിച്ച് ഏകദേശം ഒന്നരക്കോടിയാളുകള്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
advertisement
10/23
ലോകത്തിലെ തന്നെ ഏറ്റവും വലിയ മതസംഗമങ്ങളിലൊന്നായാണ് കുംഭമേള കണക്കാക്കപ്പെടുന്നത്. പൗഷ് പൂര്‍ണി സ്നാന വേളയില്‍ ഒത്തുകൂടിയ ഭക്തരുടെ മേല്‍ ഹെലികോപ്ടറില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തി.
advertisement
11/23
എല്ലാ ഘട്ടുകളിലും അഖാഡകളിലും പുണ്യസ്നാനം നടത്തുകയായിരുന്ന ഭക്തരുടെ മേല്‍ റോസാപുഷ്പങ്ങള്‍ കൊണ്ടാണ് പുഷ്പ വൃഷ്ടി നടത്തിയത്. ഭക്തര്‍ ജയ് ശ്രീരാം വിളിച്ച് പുഷ്പ വൃഷ്ടിയെ എതിരേറ്റു.
advertisement
12/23
രാജ്യത്തെയും ലോകമെമ്പാടുനിന്നുമുള്ള 40 കോടി ഭക്തര്‍ മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്രയധികം ഭക്തരെ ഉള്‍ക്കൊള്ളുന്നതിനായി വിപുലമായ ക്രമീകരണമാണ് പ്രയാഗ് രാജില്‍ യുപി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്
advertisement
13/23
പ്രയാഗ് രാജിലെത്തിയ ഭക്തരും സന്ദര്‍ശകരും അവിടെയൊരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ യുപി സര്‍ക്കാരിനെ അഭിനന്ദിച്ചു.
advertisement
14/23
''1977 മുതല്‍ പ്രയാഗാ രാജില്‍ നടക്കുന്ന മഹാ കുംഭ മേളയില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഇത്രയും മികച്ച ക്രമീകരണങ്ങള്‍, സുരക്ഷ, സൗകര്യങ്ങള്‍, തീര്‍ത്ഥാടകരോടുള്ള ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള ഇത്രയും മാന്യമായ പെരുമാറ്റം എന്നിവ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല,'' മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി എക്സില്‍ പോസ്റ്റ് ചെയ്തു.
advertisement
15/23
പ്രയാഗ് രാജിലെ സംഗമസ്ഥലത്ത് സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കട്ടൗട്ടുകള്‍ക്കൊപ്പം പങ്കെടുക്കാന്‍ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു.
advertisement
16/23
ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രയാഗ് രാജ് സന്ദര്‍ശിക്കും. മൂന്ന് ദിവസം മഹാ കുംഭ മേളയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ''ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന മൂന്ന് മതനേതാക്കളാണ് എന്നെ അവിടേക്ക് ക്ഷണിച്ചത്,'' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
advertisement
17/23
മഹാ കുംഭമേളയ്ക്കിടെ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുംഭ മേള നടക്കുന്ന പ്രയാഗ് രാജിലും സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുപി പോലീസ് ഡിജി പ്രശാന്ത് കുമാര്‍ അറിയിച്ചു.
advertisement
18/23
മുഖ്യമന്ത്രിയുടെ ഓഫീസും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 12 വര്‍ഷം കൂടുമ്പോഴാണ് കുംഭ മേള ആഘോഷിക്കുന്നത്.
advertisement
19/23
ഹിന്ദുസമൂഹത്തിലെ ഏറ്റവും വലുതും പവിത്രവുമായ ഒത്തുചേരലുകളില്‍ ഒന്നാണ് മഹാ കുംഭമേള. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്
advertisement
20/23
ലോകമെമ്പാടുമുള്ള ഭക്തര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എത്തുമെന്നാണ് കരുതുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.
advertisement
21/23
മഹാ കുംഭ മേളയിലൂടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം യുപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയെത്തുന്ന ഓരോ ഭക്തനും ശരാശരി 5000 രൂപ ചെലവഴിക്കുക വഴി രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് കരുതുന്നു
advertisement
22/23
2019ല്‍ പ്രയാഗ് രാജില്‍ നടന്ന അര്‍ധ കുംഭ മേളയില്‍ 1.2 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ഏകദേശം 24 കോടി ഭക്തരാണ് അര്‍ധ കുംഭമേളയ്ക്കായി ഇവിടെ എത്തിയിരുന്നത്.
advertisement
23/23
മഹാ കുംഭമേളയോട് അനുബന്ധിച്ച് സൃഷ്ടിച്ച താത്കാലിക നഗരത്തില്‍ ഏത് സമയത്തും 50 ലക്ഷം മുതല്‍ ഒരു കോടി വരെ ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
Maha Kumbh 2025| ഭക്തിസാന്ദ്രമായി പ്രയാഗ് രാജ്; മഹാകുംഭമേള ചിത്രങ്ങൾ കാണാം