നക്സലൈറ്റിൽ നിന്ന് വക്കീലായി, ഇപ്പോൾ മന്ത്രിയും; അറിയാം PhDക്കാരിയ 'സീതാക്ക'യുടെ സിനിമാ കഥയെ വെല്ലുന്ന ജീവിതം
- Published by:Rajesh V
- news18-malayalam
Last Updated:
1996ൽ അന്നത്തെ ജനശക്തി നക്‌സൽ സംഘടനയിൽ നിന്ന് പുറത്തുവന്നശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച സീതാക്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതും ആദിവാസി ക്ഷേമ വകുപ്പാണ്
advertisement
1/8

ഹൈദരാബാദ്: ദനസരി അനസൂയ എന്ന സീതാക്കയാണ് ഇപ്പോൾ താരം. 52 കാരിയായ സീതാക്ക കഴിഞ്ഞ ദിവസമാണ് തെലങ്കാന മന്ത്രിസഭയിൽ അംഗമായത്. ആയുധമേന്തിയ നക്സലൈറ്റിൽ നിന്നും അഭിഭാഷകായായും ഇപ്പോൾ മന്ത്രിയുമായ സീതാക്കയുടെ ജീവിതം സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്.
advertisement
2/8
മൂന്നാം വട്ടവും മുലുഗു മണ്ഡലത്തിൽ ജയിച്ചപ്പോൾ സീതാക്ക നടന്നുകയറിയത് മന്ത്രിപദത്തിലേക്കാണ്. 1996ൽ അന്നത്തെ ജനശക്തി നക്‌സൽ സംഘടനയിൽ നിന്ന് പുറത്തുവന്നശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച സീതാക്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതും ആദിവാസി ക്ഷേമ വകുപ്പാണ്.
advertisement
3/8
കോയ ഗോത്രത്തിൽ 1971ൽ ജനനം. ചെറുപ്പത്തിൽ നക്‌സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. 14ാം വയസിൽ ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗമായി. 2004ൽ നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലേക്ക്. ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയായി. 51-ാം വയസ്സിൽ ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി.
advertisement
4/8
2004ൽ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. അക്കൊല്ലം മുലുഗു സംവരണ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പരാജയം. 2009 ൽ ടിഡിപി ടിക്കറ്റിൽ വിജയം. അന്ന് അവിഭക്ത ആന്ധ്ര നിയമസഭയാണ്. 2014ൽ തെലങ്കാന സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ കോൺഗ്രസിലേക്ക്. നിലവിൽ ഓൾ ഇന്ത്യ മഹിള കോൺഗ്രസ് സെക്രട്ടറിയാണ്.
advertisement
5/8
2018ൽ മുലുഗുവിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയം. മുലുഗുവിലെ തുടർച്ചയായ രണ്ടാം വിജയം മന്ത്രിക്കസേരയും നേടിക്കൊടുത്തു. കെ.സി.ആറിനെ താഴെയിറക്കാൻ സീതാക്ക പ്രവർത്തിച്ചു. മുലുഗുവിൽ ഒതുങ്ങേണ്ട ആളല്ലെന്ന് ഭാരത് ജോഡോ യാത്രയോടെ ദേശീയ നേതൃത്വത്തിനും ബോധ്യപ്പെട്ടിരുന്നു.
advertisement
6/8
മൂന്ന് വർഷം മുമ്പ് കൊറോണ ലോക്ക്ഡൗൺ സമയത്ത് നിയോജക മണ്ഡലത്തിലെ വിദൂര ആദിവാസി ആവാസ കേന്ദ്രങ്ങളിലെത്തി കുടിയേറ്റ ആദിവാസികൾ ഉൾപ്പെടെയുള്ള ആദിവാസികൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തതിന് അവർ വ്യാപകമായ പ്രശംസ നേടി.
advertisement
7/8
ആദിവാസികളെയും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളെയും സേവിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവർത്തനത്തിനിടെ നിയമബിരുദവും PhD യും പൂർത്തിയാക്കുകയും ചെയ്തു.
advertisement
8/8
27 വർഷങ്ങൾക്കു മുമ്പ് ചോരയൊലിച്ച ശരീരവുമായി പൊലീസ് വെടിവയ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അവർ 11 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷമായിരുന്നു കീഴടങ്ങിയത്. തീപ്പൊരി ആദിവാസി നേതാവായി അറിയപ്പെടുന്ന സീതാക്ക ആദിവാസി പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന ആകാംക്ഷയിലാണ് തെലങ്കാന.
മലയാളം വാർത്തകൾ/Photogallery/India/
നക്സലൈറ്റിൽ നിന്ന് വക്കീലായി, ഇപ്പോൾ മന്ത്രിയും; അറിയാം PhDക്കാരിയ 'സീതാക്ക'യുടെ സിനിമാ കഥയെ വെല്ലുന്ന ജീവിതം