TRENDING:

കാമുകനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചില്ല; ഫ്ലക്സ് ബോർഡിന് മുകളിൽ കയറി ഭീഷണിയുമായി കൗമാരക്കാരി

Last Updated:
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഒരു യുവാവുമായി സ്നേഹത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ മാതാവ് ഇതിന് എതിർപ്പ് അറിയിച്ചതോടെ ദേഷ്യത്തിലായ കുട്ടി ഭണ്ഡാരി ബ്രിഡ്ജിന് സമീപത്തെ ഒരു വലിയ ഫ്ലക്സ് ബോർഡിൽ കയറിപ്പറ്റുകയായിരുന്നു
advertisement
1/5
ഫ്ലക്സ് ബോർഡിന് മുകളിൽ കയറി ഭീഷണിയുമായി കൗമാരക്കാരി
ഇൻഡോർ: കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഫ്ലക്സ് ബോർഡിന് മുകളിൽ കയറി നിലയുറപ്പിച്ച് പെൺകുട്ടി. മധ്യപ്രദേശ് ഇൻഡോറിലെ പർദേസിപുരയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
advertisement
2/5
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഒരു യുവാവുമായി സ്നേഹത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ മാതാവ് ഇതിന് എതിർപ്പ് അറിയിച്ചതോടെ ദേഷ്യത്തിലായ കുട്ടി ഭണ്ഡാരി ബ്രിഡ്ജിന് സമീപത്തെ ഒരു വലിയ ഫ്ലക്സ് ബോർഡിൽ കയറിപ്പറ്റുകയായിരുന്നു. (ചിത്രം-ANI)
advertisement
3/5
കാമുകനുമായി തന്‍റെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ സാഹസികത. ബോർഡിൽ ഇരിപ്പുറപ്പിച്ച പെൺകുട്ടി ഫോണിൽ തന്നെ നോക്കിയിരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. (ചിത്രം-ANI)
advertisement
4/5
ഇതിനിടെ ഇവിടെ ആളുകൾ കൂടുകയും ആരൊക്കെയോ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ കാമുകനായ യുവാവിനെയും വിളിച്ചു വരുത്തി. ഒടുവിൽ മുപ്പത്-നാൽപ്പത് മിനിറ്റത്തെ പരിശ്രമത്തിനൊടുവിൽ ഇയാളുടെ നിർബന്ധപ്രകാരം പെൺകുട്ടി താഴേക്കിറങ്ങി വരികയായിരുന്നു. (ചിത്രം-ANI)
advertisement
5/5
സംഭവം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 'അമ്മയുടെ എതിർപ്പ് മറികടന്ന് കാമുകനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഒരു കൗമാരക്കാരി ഫ്ലക്സ് ബോർഡിന് മുകളിൽ കയറിയിരുന്നു. ഒടുവിൽ കാമുകനായ യുവാവിന്‍റെ നിർബന്ധപ്രകാരം താഴേക്കിറങ്ങുകയായിരുന്നു' എന്നാണ് പർദേസിപുര സ്റ്റേഷൻ ഇൻ ചാർജ് അശോക് പട്ടീദാർ അറിയിച്ചത്. (ചിത്രം-ANI)
മലയാളം വാർത്തകൾ/Photogallery/India/
കാമുകനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചില്ല; ഫ്ലക്സ് ബോർഡിന് മുകളിൽ കയറി ഭീഷണിയുമായി കൗമാരക്കാരി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories