TRENDING:

Lok Sabha Election 2019: ഗഡ്കരി, കിരൺ റിജിജു, ഒവൈസി... ഇന്ന് ജനവിധി തേടുന്ന പ്രമുഖർ

Last Updated:
First Phase of Voting for Lok Sabha Elections 2019: കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, കിരണ്‍ റിജിജു, വി കെ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ആദ്യഘട്ട വോട്ടെടുപ്പിൽ‌ ജനവിധി തേടുന്നത്.
advertisement
1/10
Lok Sabha Election 2019: ഗഡ്കരി, കിരൺ റിജിജു, ഒവൈസി... ഇന്ന് ജനവിധി തേടുന്ന പ്രമുഖർ
നിതിൻ ഗഡ്കരി: ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നാഗ്പൂരിൽ നിന്നാണ് ജനവിധി തേടുന്നത്. ബിജെപി വിമതനായ നാന പട്ടോലെയെ ആണ് കോൺഗ്രസ് സ്ഥാനാർഥി.
advertisement
2/10
കിരൺ റിജിജു: ആഭ്യന്തര സഹമന്ത്രി. അരുണാചൽ വെസ്റ്റിലാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി നബാം തുകിയാണ് കോൺഗ്രസ് സ്ഥാനാർഥി. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ഖ്യോഡ അപിക്കും ഇവിടെ നിന്ന് ജനവിധി തേടുന്നു.
advertisement
3/10
വി കെ സിംഗ്: മുൻ കരസേനാ മേധാവിയും വിദേശകാര്യവകുപ്പ് സഹമന്ത്രിയും. ജനവിധി തേടുന്നത് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന്. കോണ്‍ഗ്രസിന്റെ ഡോളി ശർമയും മഹാസഖ്യത്തിന്റെ സുരേഷ് ബൻസാലുമാണ് എതിരാളികൾ.
advertisement
4/10
അസദുദ്ദീൻ ഒവൈസി: ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷൻ. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് ജനവിധി തേടുന്നു. 2004 മുതൽ ഇവിടെ നിന്നുള്ള ലോക്സഭാംഗം.
advertisement
5/10
രേണുക ചൗധരി: ആന്ധ്രാപ്രദേശിലെ ഖമ്മാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. മുൻമന്ത്രിയായ ബിജെപിയുടെ വസുദേവ റാവു ആണ് എതിരാളി.
advertisement
6/10
മഹേഷ് ശർമ: ഗൗതം ബുദ്ധ് നഗറിലാണ് കേന്ദ്ര സാംസ്കാരിക മന്ത്രിയായ മഹേഷ് ശർമ മത്സരിക്കുന്നത്. ബി എസ് പിയുടെ സത്വീർ നാഗറും കോൺഗ്രസിന്റെ അരവിന്ദ് സിംഗുമാണ് പ്രധാന എതിരാളികൾ.
advertisement
7/10
അജിത് സിംഗ്: ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാണ് ഈ രാഷ്ട്രീയ ലോക്ദൾ നേതാവ്. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനാണ് ബിജെപി സ്ഥാനാര്‍ഥി.
advertisement
8/10
സത്യപാൽ സിംഗ്: പടിഞ്ഞാറൻ യുപിയിലെ ഭാഗ്പതിൽ നിന്നാണ് കേന്ദ്രമന്ത്രിയായ സത്യപാൽ സിംഗ് ജനവിധി തേടുന്നത്. ആർഎൽഡിയുടെ ജയന്ത് ചൗധരിയാണ് മഹാസഖ്യത്തിനായി രംഗത്തുള്ളത്.
advertisement
9/10
ചിരാഗ് പാസ്വാൻ: സിനിമാ താരം. ലോക് ജനശക്തി നേതാവ്. ബിഹാറിലെ ജമുയി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു. ബിജെപിയുടെ പ്രമുഖർ മണ്ഡലത്തിൽ പാസ്വാനായി പ്രചരണത്തിനെത്തിയിരുന്നു.
advertisement
10/10
ഗൗരവ് ഗൊഗോയ്: മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയുടെ മകൻ. കാലിയബോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. അസം ഗണപരിഷത്തിന്റെ മോനി മാധബ് മഹന്തയാണ് മുഖ്യ എതിരാളി.
മലയാളം വാർത്തകൾ/Photogallery/India/
Lok Sabha Election 2019: ഗഡ്കരി, കിരൺ റിജിജു, ഒവൈസി... ഇന്ന് ജനവിധി തേടുന്ന പ്രമുഖർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories