അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ; അത്താഴ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Rajesh V
- news18-malayalam
Last Updated:
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും മക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിലെ വസതിയിൽ സന്ദർശിച്ചു
advertisement
1/7

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും മക്കളും തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായി വാൻസ് കുടുംബം ഇന്ത്യയിലാണ്. ചൊവ്വാഴ്ച, ജെഡി വാൻസും കുടുംബവും ജയ്പൂർ സന്ദർശിക്കും. ബുധനാഴ്ച താജ്മഹലിലും സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്കും ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലെ വീട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. (ചിത്രം: എക്സ്)
advertisement
2/7
യുഎസ് വൈസ് പ്രസിഡന്റ് ഒദ്യോഗിക വേഷത്തിലാണെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ പ്രിന്റഡ് മിഡി വസ്ത്രത്തിൽ സുന്ദരിയായി കാണപ്പെട്ടു. കുട്ടികൾ എത്‌നിക് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. (ചിത്രം: എക്സ്)
advertisement
3/7
സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികൾക്കെല്ലാം ഒരു മയിൽപ്പീലി സമ്മാനമായി നൽകി. (ചിത്രം: എക്സ്)
advertisement
4/7
യുഎസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രി മോദിയും ലോക് കല്യാൺ മാർഗിൽ നേരിട്ടുള്ള കൂടിക്കാഴ്ചയും പ്രതിനിധിതല യോഗവും നടത്തി. (ചിത്രം: എക്സ്)
advertisement
5/7
'എന്റെ യുഎസ് സന്ദർശനത്തിനും പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷമുള്ള വേഗത്തിലുള്ള പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു' - കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു (ചിത്രം: എക്സ്)
advertisement
6/7
'വാണിജ്യം, സാങ്കേതികവിദ്യ, പ്രതിരോധം, ഊർജ്ജം, തൊഴിൽ സേവന കൈമാറ്റം എന്നിവയുൾപ്പെടെ പരസ്പര പ്രയോജനകരമായ സഹകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെയും ലോകത്തിന്റെയും മികച്ച ഭാവിക്കായി ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം നിർണായകമാണ്' എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. (ചിത്രം: എക്സ്)
advertisement
7/7
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും കുടുംബത്തിനുമായി അത്താഴവിരുന്ന് നൽകിയതായും റിപ്പോർട്ടുണ്ട്. (ചിത്രം: എക്സ്)
മലയാളം വാർത്തകൾ/Photogallery/India/
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ; അത്താഴ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി