TRENDING:

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: റെയിൽവേക്ക് 90 കോടി രൂപയുടെ നഷ്ടം

Last Updated:
ബംഗാളിൽ മാത്രം 72.19 കോടി രൂപയുടെ നഷ്ടമാണ് വടക്കൻ റെയിൽവെക്ക്  ഉണ്ടായത്. (റിപ്പോർട്ട്- കെ പി അഭിലാഷ്)
advertisement
1/4
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: റെയിൽവേക്ക് 90 കോടി രൂപയുടെ നഷ്ടം
ദേശിയ പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയ ശേഷവും നിയമമായ ശേഷവും വലിയ പ്രതിഷേധമാണ്  രാജ്യത്ത് നടക്കുന്നത്. 10 ദിവസമായി തുടരുന്ന പ്രതിഷേധം പലയിടത്തും അക്രമത്തിലേക്ക് മാറിയതോടെ ഏറ്റവും വലിയ നഷ്ടം ഉണ്ടായത് റെയിൽവേ ക്കാണ്. ഇതു വരെ 90 കോടിയോളം രൂപയുടെ നഷ്ടമാണ് റെയിൽവേക്ക് മാത്രം ഉണ്ടായിട്ടുള്ളത്.
advertisement
2/4
രാജ്യത്തെ ആകെ  പൊതുമുതൽ നശിപ്പിക്കപ്പെട്ട കണക്ക് എടുത്താൽ തുക ഇതിലും വളരെ ഉയരും. നിലവിൽ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ  ആക്രമണം നടന്നത്. 80 ശതമാനത്തോളം ആക്രമണം നടന്നത് ബംഗാളിൽ തന്നെയാണ്.  72.19 കോടി രൂപയുടെ നഷ്ടമാണ് വടക്കൻ റെയിൽവെക്ക്  ഉണ്ടായത്.
advertisement
3/4
ദക്ഷിണ റയിൽവേക്ക് 12.75 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്ക്. ബംഗാളിൽ ഏറ്റവും അധികം അക്രമം നടന്നത് ഹൗറ, മൽഡ എന്നി സ്റ്റേഷനുകളിലാണ്. ഇതുവരെ 85 കേസുകൾ രജിസ്റ്റർ ചെയ്‌തതായി റയിൽവേ സുരക്ഷാ സേന ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.
advertisement
4/4
വിവിധ സ്റ്റേഷനുകളിൽ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ 2200 റെയിൽവേ സുരക്ഷാ സേനയെ അധികമായി നിയോഗിച്ചു. വടക്ക് കിഴക്കൻ മേഖലകളിൽ നിന്നുള്ള 40 ഓളം പ്രധാന ട്രെയിനുകൾ   റദ്ദാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: റെയിൽവേക്ക് 90 കോടി രൂപയുടെ നഷ്ടം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories