Rashtriya Ekta Diwas Sardar@150| സര്ദാര് വല്ലഭായി പട്ടേലിന്റെ ജന്മവാര്ഷികാഘോഷം; ഏകതാ പ്രതിമക്ക് മുന്നിൽ പരേഡും കലാപ്രകടനങ്ങളും
- Published by:Rajesh V
- news18-malayalam
Last Updated:
ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
advertisement
1/11

 സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ നൂറ്റി അന്‍പതാം ജന്‍മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന പരേഡാണ് കെവാഡിയയിലെ ഏകതാ പ്രതിമയ്ക്കു മുന്നില്‍ അരങ്ങേറിയത്. സിഎപിഎഫും ബിഎസ്എഫും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളും അണിനിരന്നു.
advertisement
2/11
 വനിതകളാണ് പരേഡ് നയിച്ചത്. പ്രധാനമന്ത്രി സല്യൂട് സ്വീകരിച്ചു. വര്‍ണാഭമായ കലാപ്രകടനങ്ങളും അരങ്ങേറി. ഡല്‍ഹി പട്ടേല്‍ ചൗക്കിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു.
advertisement
3/11
 സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ഗുജറാത്തിലെ ഏകതാ നഗറിലെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി മോദി പുഷ്പാർച്ചന നടത്തി.
advertisement
4/11
 ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
advertisement
5/11
 ഏകീകൃതവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ ദർശനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലെക്കും രാജ്യത്തിന്റെ പുരോഗതിയെയും തുടർന്നും നയിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
advertisement
6/11
 'സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജയന്തി ദിനത്തിൽ ഇന്ത്യ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ ഏകീകരണത്തിന് പിന്നിലെ പ്രേരകശക്തിയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ രൂപീകരണ വർഷങ്ങളിൽ അദ്ദേഹം അതിന്റെ വിധി രൂപപ്പെടുത്തി'
advertisement
7/11
 'ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏകീകൃതവും ശക്തവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയവും ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു'- എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി എഴുതി.
advertisement
8/11
 കശ്മീരിനെ വിഭജിച്ചത് നെഹ്റുവാണെന്നും കോണ്‍ഗ്രസിന്‍റെ തെറ്റുകള്‍ക്ക് രാജ്യം ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണെന്നും ഗുജറാത്ത് കെവാഡിയയിലെ ചടങ്ങില്‍ മോദി പഞ്ഞു.
advertisement
9/11
 കശ്മീരിനെ മുഴുവനായി ഇന്ത്യക്കൊപ്പം ചേര്‍ത്തുനിര്‍ത്താനായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെഹ്റു അതിന് അനുവദിച്ചില്ല. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ഇപ്പോള്‍ ഇന്ത്യയുടെ ശക്തി മനസിലായെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
advertisement
10/11
 രാജ്യത്ത് മാവോയിസം വളരാന്‍ കാരണം കോണ്‍ഗ്രസാണ്. ഇന്ന് മാവോയിസം ഏറെക്കുറെ ഇല്ലാതായി. വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാരെ പൂര്‍ണമായി പുറത്താക്കുമെന്നും മോദി പറഞ്ഞു.
advertisement
11/11
 ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസമായി രാജ്യം ആചരിച്ചുവരുന്നു. ദേശീയ ഐക്യത്തിന്റെ ശില്പിയായ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ട പട്ടേലിന്റെ ജന്മദിനത്തില്‍ ഏകതാ ദിവസം ആചരിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ ശക്തിയും ഐക്യവും ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയാണ്
മലയാളം വാർത്തകൾ/Photogallery/India/
Rashtriya Ekta Diwas Sardar@150| സര്ദാര് വല്ലഭായി പട്ടേലിന്റെ ജന്മവാര്ഷികാഘോഷം; ഏകതാ പ്രതിമക്ക് മുന്നിൽ പരേഡും കലാപ്രകടനങ്ങളും
