ലോക്ക്ഡൗൺ; ഒറ്റയടിക്ക് മാറ്റില്ല; ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് ഇങ്ങിനെയാവും
- Published by:Asha Sulfiker
- news18
Last Updated:
സ്കൂള്‍, സിനിമാ ഹാൾ, മാളുകള്‍ എന്നിവ വൈറസ് വ്യാപനത്തിന് ഏറ്റവും സാധ്യത കൂടിയ ഇടങ്ങളാണ്. നാല് ആഴ്ച കൂടി ലോക്ക്ഡൗൺ തുടരണം. ഇതിനു ശേഷം സാഹചര്യം വിലയിരുത്തി മാറ്റാം എന്നാണ് നിർദേശം..
advertisement
1/11

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കൂടുതൽ ദിവസങ്ങൾ നീട്ടിയേക്കില്ലെന്നാണ് ഇതുവരെയുള്ള സൂചനകള്‍. എന്നാൽ ലോക്ക് ഡൗൺ മാറ്റിയാലും നിയന്ത്രണങ്ങള്‍ തുടരും. ഘട്ടം ഘട്ടമായി മാത്രമെ സാധാരണ നിലയിലേക്ക് എത്തുകയുള്ളുവെന്നാണ് വിലയിരുത്തൽ.
advertisement
2/11
വിവിധ മേഖലകളിലെ ആളുകളുമായി ചർച്ചകള്‍ക്ക് ശേഷം ലോക്ക് ഡൗൺ എങ്ങനെ മാറ്റിക്കൊണ്ടു വരുമെന്നത് സംബന്ധിച്ച് ഘട്ടം ഘട്ടമായുള്ള നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് ബിജെപി നേതാവായ ആര്‍.കെ.മിശ്ര.
advertisement
3/11
IT, ഫിനാന്‍ഷ്യൽ, BPO കമ്പനികൾ: ആദ്യ ആഴ്ച 25% ആളുകൾ. പിന്നീട് 50 നാലാഴ്ചയെടുത്ത് മുഴുവൻ ആളുകളെയും തിരികെ ജോലിയിലേക്ക്. അതും സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടുള്ള സിറ്റിംഗ് ക്രമീകരണങ്ങൾക്ക് ശേഷം.
advertisement
4/11
വ്യവസായ മേഖല, ഫാക്ടറികൾ: ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ നിർമ്മാണ കമ്പനികൾ ആദ്യ ആഴ്ച തന്നെ പ്രവർത്തനം പൂർണ്ണമായും പുനരാരംഭിക്കണം
advertisement
5/11
അത്യാവശ്യമല്ലാത്ത ചരക്കു നിർമ്മാണം: നാല് ആഴ്ചയെടുത്ത് പൂര്‍വസ്ഥതിയിലേക്ക് വരണം.
advertisement
6/11
പൊതു ഗതാഗതം: സാമൂഹിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടായതിനാൽ നാല് ആഴ്ച വിലക്ക് തുടരണം. സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകാം
advertisement
7/11
സാമൂഹിക അകലവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ശുചിത്വവും പിന്തുടരുന്ന ട്രക്കുകൾക്കും ഡെലിവറി വാഹനങ്ങള്‍ക്കും അനുമതി നൽകാം. സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാൻ ആദ്യ ആഴ്ചകൾ മുതൽ തന്നെ ഇ-കൊമോഴ്സ് സേവനങ്ങള്‍ പുനരാരംഭിക്കാൻ അനുവദിക്കണം
advertisement
8/11
സ്കൂള്‍, സിനിമാ ഹാൾ, മാളുകള്‍; വൈറസ് വ്യാപനത്തിന് ഏറ്റവും സാധ്യത കൂടിയ ഇടങ്ങൾ. നാല് ആഴ്ച കൂടി ലോക്ക്ഡൗൺ തുടരണം. ഇതിനു ശേഷം സാഹചര്യം വിലയിരുത്തി മാറ്റാം
advertisement
9/11
സാമൂഹിക അകലം പാലിക്കുന്ന സുരക്ഷിതമായ ഇടമാണ് സ്വകാര്യ വാഹനങ്ങൾ. പക്ഷെ കമ്പനികള്‍ ജോലി സമയം രാവിലെ 7-10 നും ഇടയ്ക്ക് തുടങ്ങി 4-7 ന് ഇടയ്ക്ക് പൂർത്തിയാക്കുന്ന തരത്തിൽ ക്രമീകരിക്കണം
advertisement
10/11
കൊറോണ വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളായി 20ലധികം സ്ഥലങ്ങളുണ്ട്. ഇവിടെ നാലാഴ്ച കൂടി വിലക്ക് തുടരണം. വൈറസ് ഇവിടെ നിന്നും വീണ്ടും വ്യാപിക്കാൻ ഇടയില്ലെന്ന് ഉറപ്പു വരുത്തണം
advertisement
11/11
ലോക്ക് ഡൗൺ നീക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പല നിർദേശങ്ങളും ഉയർന്നു വരുന്നുണ്ടെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാർ തന്നെയാണ്
മലയാളം വാർത്തകൾ/Photogallery/India/
ലോക്ക്ഡൗൺ; ഒറ്റയടിക്ക് മാറ്റില്ല; ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് ഇങ്ങിനെയാവും