Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്
- Published by:Anuraj GR
- news18-malayalam
Last Updated:
രാമക്ഷേത്ര പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പറഞ്ഞപ്പോൾ, മുതിർന്ന ബിജെപിനേതാവ് എൽ കെ അദ്വാനി, അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാൾ എന്നിവരുടെ പങ്കിനെക്കുറിച്ചും മോഹൻ ഭാഗവത് പരാമർശിച്ചു
advertisement
1/7

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘവും സമാന ചിന്താഗതിക്കാരായ സംഘടനകളും 30 വർഷത്തോളം പ്രവർത്തിച്ചതായി ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ശ്രീരാമൻ ജനിച്ചുവെന്ന് ഹൈന്ദവർ വിശ്വസിക്കുന്ന അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. അയോധ്യയിലെ ‘ഭൂമി പൂജൻ’ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കളിൽ ഒരാളായിരുന്നു ഭഗവത്.
advertisement
2/7
രാമക്ഷേത്ര പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പറഞ്ഞപ്പോൾ, മുതിർന്ന ബിജെപിനേതാവ് എൽ കെ അദ്വാനി, അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാൾ എന്നിവരുടെ പങ്കിനെക്കുറിച്ചും മോഹൻ ഭാഗവത് പരാമർശിച്ചു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസം ഈ ദിവസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രശിലാസ്ഥാപനം പുതിയ ഇന്ത്യയുടെ പുതിയ തുടക്കമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
advertisement
3/7
രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസികനിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായെന്ന് മോദി. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസ് പ്രകാശഭരിതമായെന്നും ചടങ്ങിൽ മോദി പറഞ്ഞു.
advertisement
4/7
അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത്. 175 പേർക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിരുന്നു.
advertisement
5/7
അയോധ്യയിലെ ശ്രീരാമ വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലെത്തി മോദി പൂജ നടത്തി. രാവിലെ 11.30ന് തന്നെ ചടങ്ങുകൾ ആരംഭിച്ചു. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
advertisement
6/7
പ്രധാനമന്ത്രിയെയും ആർഎസ്എസ് തലവനെയും കൂടാതെ 173 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിച്ചത്. രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് മാത്രമാണ് മോദിക്കൊപ്പം ഇരിപ്പിടം ലഭിച്ചത്.
advertisement
7/7
കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
മലയാളം വാർത്തകൾ/Photogallery/India/
Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്