'ആ ഭാരമൊഴിഞ്ഞു; ഇപ്പോൾ സ്വതന്ത്രമായ അന്തരീക്ഷം': ബിജെപി ബന്ധത്തെക്കുറിച്ച് ശിവസേന
Last Updated:
advertisement
1/4

മുംബൈ: ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് പരാമർശവുമായി ശിവസേന. 'ആ ഭാരമൊഴിഞ്ഞു' എന്നാണ് ബി ജെ പി ബന്ധം ബഹിഷ്കരിച്ചതിനെക്കുറിച്ച് ശിവസേന പറഞ്ഞത്. ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ മഹാരാഷ്ട്രയിൽ ഇപ്പോൾ സ്വതന്ത്രമായ അന്തരീക്ഷമാണെന്നും ശിവസേന വ്യക്തമാക്കി.
advertisement
2/4
മുഖപത്രമായ സാമ്നയിലാണ് ബി ജെ പിക്കെതിരെയുള്ള ഒളിയമ്പുമായി ബി ജെ പി എത്തിയത്. ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ മഹാരാഷ്ട്രയിൽ സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുളളതെന്നും ബി ജെ പി നേതാവ് ഏക്നാഥ് ഖഡ്സെ പോലും മനസു തുറന്ന് സംസാരിക്കുന്നത് അതുകൊണ്ടാണെന്നും മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഖഡ്‌സെ രംഗത്ത് വന്നിരുന്നു.
advertisement
3/4
[caption id="attachment_187429" align="aligncenter" width="875"] ദീർഘകാലമായി സഖ്യകക്ഷി ആയിരുന്ന ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞമാസം ആയിരുന്നു ആശയപരമായി എതിർഭാഗത്തുള്ള കോൺഗ്രസും എൻ സി പിയുമായി ശിവസേന സഖ്യമുണ്ടാക്കിയതും സർക്കാർ രൂപീകരിച്ചതും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും.</dd> <dd>[/caption]
advertisement
4/4
മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എതിരെയും ശിവസേന രംഗത്തെത്തി. ഫഡ്നാവിസിന് ഇപ്പോഴും അധികാര കൊതിയാണെന്നും ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/India/
'ആ ഭാരമൊഴിഞ്ഞു; ഇപ്പോൾ സ്വതന്ത്രമായ അന്തരീക്ഷം': ബിജെപി ബന്ധത്തെക്കുറിച്ച് ശിവസേന