TRENDING:

മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി

Last Updated:
പുതിയ സേവനത്തിന് പ്രായ പരിശോധന സ്വിഗ്ഗി നിർബന്ധമാക്കിയിട്ടുണ്ട്. നിയമപരമായി ഒരാൾക്ക് ഓർഡർ ചെയ്യാൻ കഴിയുന്ന മദ്യത്തിന്റെ അളവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും.
advertisement
1/7
മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി
ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും മദ്യം ഹോംഡെലിവറിയായി എത്തിക്കാൻ ജാർഖണ്ഡിൽ അനുമതി നൽകി. നിലവിൽ റാഞ്ചിയില്‍ ഹോംഡെലിവറി നടത്താനാണ് രണ്ട് കമ്പനികൾക്കും സർക്കാർ അനുമതി നൽകയിരിക്കുന്നത്.
advertisement
2/7
ഈ സേവനം മറ്റ് നഗരങ്ങളിലേക്കും ഉടൻ എത്തുമെന്നാണ് സൂചനകൾ. കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
advertisement
3/7
സ്വിഗ്ഗിയുടെ ആപ്ലിക്കേഷനിൽ ‘വൈൻ ഷോപ്പ്സ്’എന്ന പുതിയൊരു വിഭാഗം ഉണ്ടാകുമെന്ന് വാർത്താ കുറിപ്പിൽ സ്വിഗ്ഗി അറിയിച്ചു. റാഞ്ചിയിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും സ്വിഗ്ഗി വ്യക്തമാക്കുന്നു.
advertisement
4/7
പുതിയ സേവനത്തിന് പ്രായ പരിശോധന സ്വിഗ്ഗി നിർബന്ധമാക്കിയിട്ടുണ്ട്. നിയമപരമായി ഒരാൾക്ക് ഓർഡർ ചെയ്യാൻ കഴിയുന്ന മദ്യത്തിന്റെ അളവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും.
advertisement
5/7
ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സർക്കാരുകളുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്നും സ്വിഗ്ഗി വ്യക്തമാക്കി. അതേസമയം പുതിയ സേവനവുമായി ബന്ധപ്പെട്ട് സൊമാറ്റോ പ്രതികരിച്ചിട്ടില്ല.
advertisement
6/7
ഉപഭോക്താക്കൾക്ക് സൊമാറ്റോ, സ്വിഗ്ഗി എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് മദ്യം ഓഡർ ചെയ്താൽ വീടുകളിൽ എത്തിക്കുമെന്ന് എക്സൈസ് സെക്രട്ടറി വിനയ് കുമാർ ചൗബേ പറഞ്ഞു.
advertisement
7/7
ഇതാദ്യമായിട്ടാണ് മദ്യത്തിന് ഹോം ഡെലിവറിക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ തന്നെ ഇതോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories