TRENDING:

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാംപസിനെക്കുറിച്ച് 10 കാര്യങ്ങൾ

Last Updated:
ക്യാംപസിന് 40 ക്ലാസ് റൂമുകള്‍ അടങ്ങിയ രണ്ട് അക്കാദമിക് വിഭാഗങ്ങളാണുള്ളത്. ഏകദേശം 1900 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലയിലാണ് ക്യാംപസ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ 300 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ഓഡിറ്റോറിയവും ക്യാംപസിലുണ്ട്
advertisement
1/11
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാംപസിനെക്കുറിച്ച് 10 കാര്യങ്ങൾ
ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാംപസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്റെ പ്രതീകമാണ് നളന്ദ സര്‍വ്വകലാശാല എന്ന് അദ്ദേഹം ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. '' അഗ്നിയ്ക്ക് പുസ്തകങ്ങളെ നശിപ്പിക്കാനാകും എന്നാല്‍ അറിവിനെ നശിപ്പിക്കാനാകില്ല,'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പുതിയ ക്യാംപസിനെക്കുറിച്ച് 10 കാര്യങ്ങള്‍ അറിയാം. (image: Narendra Modi/X)
advertisement
2/11
പുരാതന നളന്ദ സര്‍വ്വകലാശാല സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിനടുത്താണ് പുതിയ ക്യാംപസ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. നിലവില്‍ നളന്ദ യൂണിവേഴ്‌സിറ്റി ആക്ട് 2010 പ്രകാരമാണ് സര്‍വകലാശാല സ്ഥാപിതമായിരിക്കുന്നത്. (image: Narendra Modi/X)
advertisement
3/11
ഇന്ത്യയെ കൂടാതെ 17 വിദേശ രാജ്യങ്ങളും നളന്ദ സര്‍വകലാശാലയെ പിന്തുണച്ചിട്ടുണ്ട്. നളന്ദയെ പിന്തുണച്ച് ഈ രാജ്യങ്ങള്‍ ധാരണപത്രത്തില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 137 ഓളം സ്‌കോളര്‍ഷിപ്പുകളും സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നു. (image: Narendra Modi/X)
advertisement
4/11
ക്യാംപസിന് 40 ക്ലാസ് റൂമുകള്‍ അടങ്ങിയ രണ്ട് അക്കാദമിക് വിഭാഗങ്ങളാണുള്ളത്. ഏകദേശം 1900 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലയിലാണ് ക്യാംപസ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ 300 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ഓഡിറ്റോറിയവും ക്യാംപസിലുണ്ട്. 550 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന സ്റ്റുഡന്റ് ഹോസ്റ്റലും ക്യാംപസില്‍ സജ്ജീകരിച്ചിട്ടുണ്ട്. (image: Narendra Modi/X)
advertisement
5/11
ഹരിത ക്യാംപസ് എന്ന നിലയിലാണ് നളന്ദ ക്യാംപസ് പണികഴിപ്പിച്ചിരിക്കുന്നത്. സോളാര്‍ പവറിന്റെ ഉപയോഗം, മലിന ജലം പുനരുപയോഗിക്കാന്‍ കഴിയുന്നതിനുള്ള സംവിധാനം എന്നിവയും ക്യാംപസിലുണ്ട്. (image: Narendra Modi/X)
advertisement
6/11
പുതിയ സര്‍വകലാശാല 2014ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ 14 വിദ്യാര്‍ത്ഥികളുമായാണ് അന്ന് സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയത്. സര്‍വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2017ൽ ആരംഭിച്ചു. (image: Narendra Modi/X)
advertisement
7/11
എഡി അഞ്ചാം നൂറ്റാണ്ടിലാണ് നളന്ദ സര്‍വകലാശാല സ്ഥാപിച്ചത്. അന്ന് വിദേശ വിദ്യാര്‍ത്ഥികളെ വരെ ആകര്‍ഷിച്ചിരുന്ന സര്‍വ്വകലാശാല 800 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. (image: Narendra Modi/X)
advertisement
8/11
12 നൂറ്റാണ്ടിലാണ് പഴയ നളന്ദ സര്‍വ്വകലാശാല ആക്രമിക്കപ്പെട്ടത്. 12 -ാം നൂറ്റാണ്ടോടെ ഭക്തിയാര്‍ ഖില്‍ജി ഇവിടം തകര്‍ക്കുകയും സന്യാസികളെ കൊന്നൊടുക്കുകയും ചെയ്തു. കൂടാതെ സര്‍വകലാശാലയുടെ ഭാഗമായിരുന്ന ലൈബ്രറി തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. (image: Narendra Modi/X)
advertisement
9/11
നിലവില്‍ ഉദ്ഘാടനം ചെയ്ത ക്യാംപസിന് 2000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ആംഫി തിയേറ്ററും ഉണ്ട്. കൂടാതെ ഫാക്കല്‍റ്റി ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയും പുതിയ ക്യാംപസില്‍ സജ്ജീകരിച്ചിട്ടുണ്ട്. (image: Narendra Modi/X)
advertisement
10/11
സര്‍വകലാശാലയില്‍ 2022-23, 2023-25 അധ്യയന വര്‍ഷങ്ങളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, 2023-27 അധ്യയന വര്‍ഷത്തിലേക്കുള്ള പിഎച്ച്ഡി പ്രോഗ്രാമിലേക്കും നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്. (image: Narendra Modi/X)
advertisement
11/11
ഇന്ത്യ- ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ എന്നിവ ചേര്‍ന്നുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. (image: Narendra Modi/X)
മലയാളം വാർത്തകൾ/Photogallery/India/
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാംപസിനെക്കുറിച്ച് 10 കാര്യങ്ങൾ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories