TRENDING:

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; 60 ഓളംപേര്‍ക്ക് പരിക്ക്

Last Updated:
അപകടത്തിൽപ്പെട്ട ബസുകളുടെ പെർമിറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ റദ്ദാക്കി
advertisement
1/7
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; 60 ഓളംപേര്‍ക്ക് പരിക്ക്
തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. 60ഓളം പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തെങ്കാശി ജില്ലയിൽ ഇടയ്ക്കലിന് സമീപം ദുരൈസാമിയാപുരം ഭാഗത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.
advertisement
2/7
തിരുമലക്കോവിലിൽ നിന്ന് കോവിൽപട്ടിയിലേക്ക് പോയ എം ആർ ഗോപാലൻ എന്ന സ്വകാര്യ ബസും രാജപാളയത്തിൽ നിന്ന് തെങ്കാശിയിലേക്ക് വന്ന കെ എസ് ആർ എന്ന സ്വകാര്യ ബസും നേർക്കുനേർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്
advertisement
3/7
പരിക്കേറ്റ യാത്രക്കാരെ തെങ്കാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
advertisement
4/7
അപകടത്തിൽപ്പെട്ട ബസുകളുടെ പെർമിറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ റദ്ദാക്കി. അപകടം നടന്ന സ്ഥലത്ത് തെങ്കാശി ജില്ലാകളക്ടർ കമൽകിഷോർ, ജില്ലാ പോലീസ് മേധാവി അരവിന്ദ് എന്നിവർ പരിശോധന നടത്തി.
advertisement
5/7
ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളും പൂർണമായും തകർന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
6/7
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.
advertisement
7/7
അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി തെങ്കാശി പോലീസ് അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; 60 ഓളംപേര്‍ക്ക് പരിക്ക്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories