TRENDING:

Tirumala Tirupati Temple| തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ഒറ്റ ദിവസം കാണിക്കയായി ലഭിച്ചത് രണ്ട് കോടി രൂപയിലധികം രൂപ

Last Updated:
ശനിയാഴ്ച മാത്രം 2.14 കോടി രൂപയാണ് കാണിക്ക ഇനത്തിൽ വരുമാനമായി ലഭിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് ക്ഷേത്രം തുറന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ വരുമാനം ക്ഷേത്രത്തിന് ലഭിച്ചത്.
advertisement
1/7
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ഒറ്റ ദിവസം കാണിക്കയായി ലഭിച്ചത് രണ്ട് കോടി രൂപയിലധികം രൂപ
തിരുമല: ആന്ധ്ര പ്രദേശിലെ തിരുമല തിരുപ്പതിക്ഷേത്രത്തിൽ കാണിക്ക വരുമാനത്തിൽ വൻവർധന. ക്ഷേത്രത്തിൽ ഒറ്റ ദിവസത്തെ കാണിക്ക ഇനത്തിലെ വരുമാനം 2കോടിയിലധികം രൂപയായി ഉയർന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
advertisement
2/7
ശനിയാഴ്ച മാത്രം 2.14 കോടി രൂപയാണ് കാണിക്ക ഇനത്തിൽ വരുമാനമായി ലഭിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് ക്ഷേത്രം തുറന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ വരുമാനം ക്ഷേത്രത്തിന് ലഭിച്ചത്.
advertisement
3/7
ശനിയാഴ്ച മാത്രം 20,228 ഭക്തരാണ് ദർശനം നടത്തിയത്. ഇതിനു പിന്നാലെയാണ് ഭക്തർ നൽകിയ കാണിക്ക എണ്ണിതിട്ടപ്പെടുത്തിയത്. ഒരു ദിവസം കൊണ്ട് 2.14 കോടി രൂപ വരുമാനം ലഭിച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം ഞായറാഴ്ച അറിയിച്ചു.
advertisement
4/7
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഭക്തരുടെ പ്രവേശനം ബാലാജി ക്ഷേത്ര ബോർഡ് നിരോധിച്ചിരുന്നു. എന്നാൽ ജൂൺ 11 മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തിരുന്നു.
advertisement
5/7
വീണ്ടും തുറന്നതിന് ശേഷം സെപ്റ്റംബർ 6 ന് കാണിയ്ക്ക വരുമാനം ഒരു കോടി രൂപയിലെത്തി. ദർശനം പുനരാരംഭിച്ചതിന് ശേഷം ആദ്യമായി ഏറ്റവും ഉയർന്ന കാണിയ്ക്ക വരുമാനം ലഭിച്ചത് സെപ്റ്റംബർ 9 നായിരുന്നു. 1.18 കോടി രൂപയായിരുന്നു.
advertisement
6/7
സെപ്റ്റംബർ 10 ന് ക്ഷേത്രത്തിന് 1.06 കോടി രൂപയും സെപ്റ്റംബർ 13 ന് 1.4 കോടി രൂപയും ലഭിച്ചു. സെപ്റ്റംബർ 14 ന് ഒരു കോടി രൂപയായിരുന്നു ലഭിച്ചത്. അടുത്ത ഏഴു ദിവസങ്ങളിൽ വരുമാനം സ്ഥിരമായി ഒരു കോടി മുതൽ 1.5 കോടി രൂപ വരെയായിരുന്നു.
advertisement
7/7
സെപ്റ്റംബർ 17 ന് 1.07 കോടി രൂപ ലഭിച്ചു, ഇത് സെപ്റ്റംബർ 18 ന് 1.49 കോടി രൂപയായി ഉയർന്നു. സെപ്റ്റംബർ 20 ന് ഇത് 1.13 കോടി രൂപയായിരുന്നു. എന്നാൽ ആദ്യമായിട്ടാണ് വരുമാനം രണ്ട് കോടി കടക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
Tirumala Tirupati Temple| തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ഒറ്റ ദിവസം കാണിക്കയായി ലഭിച്ചത് രണ്ട് കോടി രൂപയിലധികം രൂപ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories