IPL 2020 | ആറാം ഐപിഎൽ കിരീടം തേടി രോഹിത് ശർമ്മ; പുതിയ തന്ത്രങ്ങളുമായി താരം
- Published by:Anuraj GR
- news18-malayalam
Last Updated:
യുഇഎയിൽ നടക്കാൻ പോകുന്ന ഐപിഎല്ലിനായി കരുതിവെച്ചിരിക്കുന്ന ആയുധങ്ങളുടെ ചിത്രം പുറത്തുവിട്ടു രോഹിത് ശർമ്മ!
advertisement
1/7

ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ്മയാണ് ഐപിഎല്ലിൽ ഏറ്റവുമധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിനെ ഇത്തവണ നയിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം വിജയം കൈവരിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ.
advertisement
2/7
ഇതുവരെ 5 തവണ ഐപിഎൽ കിരീടങ്ങളിൽ രോഹിത് ശർമ ചുംബിച്ചു. 2009ൽ ജേതാക്കളായ ഡെക്കാൻ ചാർജേഴ്സ് ടീമിന്‍റെ ഭാഗമായിരുന്നു ഹിറ്റ്മാൻ.
advertisement
3/7
2013, 2015, 2017, 2019 വർഷങ്ങളിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പവും രോഹിത് ഉണ്ടായിരുന്നു. ഇത്തവണയും മുംബൈ ഇന്ത്യൻസിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശർമ്മ.
advertisement
4/7
അതേസമയം, രോഹിത് ശർമ ഇത്തവണ ഐപിഎൽ കളിക്കുമോ എന്ന ചോദ്യം കുറച്ചുദിവസമായി ഉയരുന്നുണ്ട്. കാൽമുട്ട് വേദനയെത്തുടർന്ന് ഹിറ്റ്മാൻ ഇന്ത്യൻ ടീമിൽനിന്ന് പറത്തായിരുന്നു.
advertisement
5/7
പിന്നീട് ചികിത്സ തേടിയെങ്കിലും കൊറോണ കാരണം അദ്ദേഹത്തിന് കളത്തിലേക്ക് മടങ്ങിയെത്താനായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ രോഹിതിന് സാധിക്കുമോ?
advertisement
6/7
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഈ വർഷത്തെ ഐപിഎൽ യുഎഇയിൽ നടക്കാൻ പോകുകയാണ്, ഹിറ്റ്മാൻ കൂടുതൽ കരുത്തനായി ക്രീസിലേക്ക് എത്തുമെന്ന് പറയാം.
advertisement
7/7
ഐപിഎല്ലിൽ കൂടുതൽ പ്രതീക്ഷയോടെ ഇറങ്ങുമെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം രോഹിത് ശർമ്മ ഇന്നു പങ്കുവെച്ചു. ബാറ്റുകളുടെ ചിത്രം പങ്കുവെച്ച ശേഷം എന്‍റെ ആയുധങ്ങളുടെ ശേഖരം എന്ന അടികുറിപ്പാണ് രോഹിത് നൽകിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 | ആറാം ഐപിഎൽ കിരീടം തേടി രോഹിത് ശർമ്മ; പുതിയ തന്ത്രങ്ങളുമായി താരം