IPL 2020| പഞ്ചാബിനെതിരായ വമ്പൻ തോൽവി; കോലിക്ക് കൊടുക്കേണ്ടിവന്നത് 'വലിയ വില'
- Published by:Gowthamy GG
- news18-malayalam
Last Updated:
ആദ്യ ഇന്നിംഗ്സിലെ കുറഞ്ഞ ഓവർ നിരക്കിന് കോലിക്ക് പിഴ ചുമത്തിയിരിക്കുകയാണ്. 12 ലക്ഷം രൂപയാണ് പിഴ.
advertisement
1/7

ഐപിഎൽ 13ാം സീസണിലെ ആറാം മത്സംരം ബാംഗ്ലൂർ നായകൻ വിരാട് കോലിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിഞ്ഞെന്നു വരില്ല.
advertisement
2/7
കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 97 റണ്‍സിന് ദയനീയമായി തകർന്നതിന് പുറമെ വെറുമൊരു റൺസ് മാത്രം നേടുകയും കെ എൽ രാഹുലിന്റെ രണ്ട് നിർണായക ക്യാച്ചുകൾ നഷ്ടമാക്കുകയും ചെയ്ത് ആരാധകരെ കോലി നിരാശനാക്കി.
advertisement
3/7
കോലിയുടെ മോശം പ്രകടനത്തിന് ഭാര്യയും നടിയുമായ അനുഷ്ക ശർമയ്ക്കും സമൂഹമാധ്യമങ്ങളുടെ അതിരുകടന്ന വിമർശനത്തിന് ഇരയാകേണ്ടി വന്നു. ഇതിനു പിന്നാലെ കോലിക്ക് പിഴയുടെ രൂപത്തിൽ മറ്റൊരു പ്രഹരം ലഭിച്ചിരിക്കുകയാണ്.
advertisement
4/7
ആദ്യ ഇന്നിംഗ്സിലെ കുറഞ്ഞ ഓവർ നിരക്കിന് കോലിക്ക് പിഴ ചുമത്തിയിരിക്കുകയാണ്. 12 ലക്ഷം രൂപയാണ് പിഴ. കെഎൽ രാഹുലിനെ രണ്ട് തവണ വിട്ടുകളഞ്ഞതിന് മത്സരം തന്നെ വില നൽകേണ്ടി വന്നുവെന്നും അതിൻറെ ഭാരം താൻ വഹിക്കുമെന്നും മത്സര ശേഷം കോലി വ്യക്തമാക്കിയിരുന്നു.
advertisement
5/7
“എവിടെയാണ് പിഴച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. രണ്ട് പ്രധാനപ്പെട്ട അവസരങ്ങൾ നഷ്ടപ്പെടുത്തിയതിൽ ഞാൻ ഉത്തരവാദിയാണ്. ക്രിക്കറ്റ് മൈതാനത്ത് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്ന ദിവസങ്ങളുണ്ടാകാറുണ്ട്. അവ സംഭവിക്കുന്നു, നമ്മൾ അത് അംഗീകരിക്കുന്നു- കോലി പറഞ്ഞു.
advertisement
6/7
പഞ്ചാബിന്റെ സ്കോർ 180 ആയി പരിമിതപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ, അവർ സമ്മർദ്ദത്തിലാകുമായിരുന്നില്ലെന്നും കോലി പറഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.
advertisement
7/7
നാലു റണ്‍സിനിടെ തന്നെ മൂന്നു വിക്കറ്റുകളാണ് ബാംഗ്ളൂരിന് നഷ്ടമായത്. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽ തന്നെ നഷ്ടമായത്. 27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| പഞ്ചാബിനെതിരായ വമ്പൻ തോൽവി; കോലിക്ക് കൊടുക്കേണ്ടിവന്നത് 'വലിയ വില'