TRENDING:

Devdutt Padikkal| 'കഴിവുള്ള താരം; ദീർഘവീക്ഷണവുമുണ്ട്'; മലയാളിതാരം ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി ഇന്ത്യൻ ക്യാപ്റ്റൻ

Last Updated:
Devdutt Padikkal: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ നാലുമത്സരങ്ങളില്‍ മൂന്നിലും 50 കടക്കുന്ന ആദ്യ താരമെന്ന നേട്ടം ബാംഗ്ലൂര്‍ താരത്തിന് സ്വന്തമായി.
advertisement
1/10
'കഴിവുള്ള താരം; ദീർഘവീക്ഷണവുമുണ്ട്'; മലയാളിതാരം ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി കോഹ്ലി
ആർ‌സിബിയുടെ ഈ വിജയത്തിൽ കർണാടകയിലെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പങ്കാണ് എടുത്തുപറയേണ്ടത്. കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും  പടിക്കൽ തിളങ്ങി.
advertisement
2/10
നാലുമത്സരങ്ങളിൽ നിന്നായി മൂന്ന് അർധ സെഞ്ചുറിയുമായി റെക്കോർഡ് നേട്ടമാണ് ദേവ്ദത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ നാലു മത്സരങ്ങളില്‍ മൂന്നിലും 50 കടക്കുന്ന ആദ്യ താരമെന്ന നേട്ടം ബാംഗ്ലൂര്‍ താരത്തിന് സ്വന്തമായി.
advertisement
3/10
ആർസിബിക്ക് മികച്ച തുടക്കം നൽകുന്ന യുവാതരത്തെ പ്രശംസിച്ച്  മുൻ താരങ്ങൾ  ഉൾപ്പെടെ പ്രമുഖരെല്ലാം രംഗത്തെത്തി.
advertisement
4/10
ആകെ 174 റൺസ് നേടിയ  ദേവ്ദത്ത് പടിക്കൽ കൂടുതൽ സ്കോർ ചെയ്ത ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്.
advertisement
5/10
ഈ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 56 റണ്‍സെടുത്തായിരുന്നു ദേവ്ദത്തിന്റെ തുടക്കം. പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സെടുത്തു. ഒടുവില്‍ ശനിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തില്‍ 63 റണ്‍സും.
advertisement
6/10
ദേവ്‌ദത്തിന്റെ ബാറ്റിങ് മികവിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല. വളരെ കഴിവുള്ള താരമാണ്. ഏറെ ദീർഘവീക്ഷണമുള്ള ബാറ്റ്‌സ്‌മാനാണ്. ഷോട്ടുകളിൽ കൃത്യതയുണ്ട്. റിസ്‌കുകളെടുക്കാൻ തയ്യാറുള്ള താരമാണ്. ഓരോ മത്സരവും മനസിലാക്കി കളിക്കാൻ അവന് അറിയാം.- വിരാട് കോഹ്‌ലി പറഞ്ഞു.
advertisement
7/10
കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഇതൊരു സ്വപ്‌നമാണോ എന്നു പോലും തോന്നി. ഏറെ നാളായി ഞാൻ പിന്തുടരുന്ന താരമാണ് കോഹ്‌ലി. ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹം പരിശ്രമിക്കുകയായിരുന്നു. എന്നെ കൂടി അദ്ദേഹം പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. 20 ഓവർ ഫീൽഡ് ചെയ്‌ത ശേഷം ഈ കനത്ത ചൂടിൽ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാൽ, ഓരോസമയത്തും കോഹ്‌ലി എനിക്ക് ആവശ്യമായ പിന്തുണ നൽകിയിരുന്നു- ദേവ്ദത്ത് പടിക്കൽ പറയുന്നു.
advertisement
8/10
വിരാട് കോഹ്‌ലിയുമൊത്തുള്ള ബാറ്റിംഗ് വ്യത്യസ്തമായ ഒരു വികാരമാണെന്നും പടിക്കൽ പറഞ്ഞു. കുട്ടിക്കാലം മുതലേ ഞാൻ നിരീക്ഷിച്ചാണ് വളർന്നത്. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണെന്നും താരം പറയുന്നു.
advertisement
9/10
20കാരനായ കര്‍ണാടക താരത്തിന്റെ ട്വന്റി 20 ബാറ്റിങ് ശരാശരി 57.58 ആണ്. സ്‌ട്രൈക്ക് റേറ്റ് 166.90. 2019-20 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്.
advertisement
10/10
രാജസ്ഥാനെതിരായ മത്സരത്തിൽ അനായാസ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ബാംഗ്ലൂർ മറികടന്നു. സീസണിലെ രണ്ടാം അർധസെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഫോമിലേക്കെത്തിയ നായകൻ വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് മികവിലാണ് ബ്ലാംഗ്ലൂർ  ജയം സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/IPL/
Devdutt Padikkal| 'കഴിവുള്ള താരം; ദീർഘവീക്ഷണവുമുണ്ട്'; മലയാളിതാരം ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി ഇന്ത്യൻ ക്യാപ്റ്റൻ
Open in App
Home
Video
Impact Shorts
Web Stories