TRENDING:

IPL 2020 | ഐപിഎൽ സ്പോൺസറായി വിവോ തുടരും; തീരുമാനമെടുത്ത് ബിസിസിഐ

Last Updated:
അതിർത്തിയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ ചൈനീസ് കമ്പനിയെ സ്പോൺസർഷിപ്പിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് ബിസിസിഐ നേരത്തെ സൂചിപ്പിച്ചിരുന്നു...
advertisement
1/7
IPL 2020 | ഐപിഎൽ സ്പോൺസറായി വിവോ തുടരും; തീരുമാനമെടുത്ത് ബിസിസിഐ
മുംബൈ: യുഎഇയിൽ നടക്കാൻപോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മുഖ്യ സ്പോൺസറായി വിവോയെ നിലനിർത്തും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് വിവോയെ സ്പോൺസറായി തുടരാൻ അനുവദിച്ചത്. ബിസിസിഐയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
advertisement
2/7
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഐപിഎൽ സ്പോൺസർഷിപ്പ് കരാറിൽ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി പ്രശ്‌നങ്ങളുണ്ടെങ്കിലും സ്‌പോൺസർഷിപ്പ് കരാർ റദ്ദാക്കുന്നത് ഗുരുതരമായ നിയമലംഘനമാകുമെന്ന വിലയിരുത്തലിലാണ് സ്പോൺസറെ നിലനിർത്താൻ തീരുമാനിച്ചത്.
advertisement
3/7
യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായും വിവോയെ ഐപിഎൽ ടൈറ്റിൽ സ്പോൺസർമാരായി തുടരാൻ തീരുമാനിച്ചതായും ബിഎസിസിഐ വക്താവ് പറഞ്ഞു.
advertisement
4/7
“സ്പോൺസർഷിപ്പ് കരാറിന്റെ പരിശോധനയ്ക്കും ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശവും പരിഗണിച്ചാണ് ബിസിസിഐ ഈ തീരുമാനം എടുത്തിട്ടുള്ളത്,” ഉദ്യോഗസ്ഥർ വിശദീകരിച്ചു.
advertisement
5/7
“ഞങ്ങളുടെ ധീരരായ ജവാൻമാരുടെ രക്തസാക്ഷിത്വത്തിന് കാരണമായ അതിർത്തിയിലെ ഏറ്റുമുട്ടൽ കണക്കിലെടുത്ത്, ഐ‌പി‌എല്ലിന്റെ വിവിധ സ്പോൺസർഷിപ്പ് ഇടപാടുകൾ പുനഃപരിശോധിക്കും” ജൂൺ 19 ന് ബിസിസിഐ ഐപിഎൽ പേജിൽ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.
advertisement
6/7
ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഇത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ അക്രമത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
advertisement
7/7
ഐ‌പി‌എൽ ഇത്തവണ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിൽ നടക്കും, ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരങ്ങൾ ആരംഭിക്കും.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 | ഐപിഎൽ സ്പോൺസറായി വിവോ തുടരും; തീരുമാനമെടുത്ത് ബിസിസിഐ
Open in App
Home
Video
Impact Shorts
Web Stories