TRENDING:

IPL 2021| ടീമുകൾ പരിഗണിക്കാത്തിരുന്നത് മാനസികമായി തളർത്തി; മനസ്സ് തുറന്ന് ഹർഷൽ പട്ടേൽ

Last Updated:
2018 ലെ ഐ പി എല്‍ സീസണില്‍ ഒരു ടീമുകളും പരിഗണിക്കാതിരുന്നത് അപമാനമായി തോന്നിയെന്ന് ഹർഷൽ പട്ടേൽ
advertisement
1/7
IPL 2021| ടീമുകൾ പരിഗണിക്കാത്തിരുന്നത് മാനസികമായി തളർത്തി; മനസ്സ് തുറന്ന് ഹർഷൽ പട്ടേൽ
പതിനാല് ഐപിഎല്‍ സീസണുകള്‍ കളിച്ചിട്ടും ഇതുവരെയും മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ഒരു ബൗളര്‍ക്കും ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈയെ ബാംഗ്ലൂര്‍ തകര്‍ത്തപ്പോള്‍ 14 വര്‍ഷങ്ങളായി മുംബൈ അഹങ്കാരമായി കൊണ്ട് നടന്ന നേട്ടം കൂടിയാണ് തകര്‍ന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് ഓവറുകളില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഹര്‍ഷല്‍ പട്ടേലിന്റെ നേട്ടം. Image: IPL/Instagram
advertisement
2/7
ഇതില്‍ 3 വിക്കറ്റുകളും വീണത് മത്സരത്തിലെ അവസാന ഓവറിലായിരുന്നു. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിലും താരം 2 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുകയാണ് ഹരിയാനക്കാരൻ ഹർഷൽ പട്ടേൽ.
advertisement
3/7
ഐപിഎല്ലിൽ താരത്തിനേറ്റ അവഗണനകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആർസിബിയുടെ സ്റ്റാർ പേസർ ഹർഷൽ പട്ടേൽ.
advertisement
4/7
2018 ലെ ഐ പി എല്‍ സീസണില്‍ ഒരു ടീമുകളും പരിഗണിക്കാതിരുന്നത് അപമാനമായി തോന്നിയെന്നാണ് ഹര്‍ഷല്‍ പട്ടേല്‍ പറയുന്നത്. പക്ഷെ അത് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാനും നല്ല ഓള്‍റൗണ്ടറായി ഉയരാനുമുള്ള പ്രചോദനമായെന്നും ബാംഗ്ലൂര്‍ പേസര്‍ പറഞ്ഞു.
advertisement
5/7
മുപ്പതുകാരനായ ഹര്‍ഷല്‍ പട്ടേലിനെ 2018ല്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഡല്‍ഹി സ്വന്തമാക്കിയത്. ആ സീസണില്‍ അധികം അവസരങ്ങളും ഹര്‍ഷലിന് ലഭിച്ചില്ലായിരുന്നു.
advertisement
6/7
"2018 ലെ ഐ പി എല്ലില്‍ പലരും എന്നില്‍ താല്പര്യം കാണിച്ചില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരുപാട് മൂല്യമുള്ള ഒരു മാച്ച്‌ വിന്നറാകാന്‍ ആഗ്രഹിക്കുന്ന എനിക്ക് അത് ഒരു അപമാനമായിരുന്നു. അതുകൊണ്ട് ഞാന്‍ മനസ്സിലാക്കി, എന്റെ ബാറ്റിങ് ഞാന്‍ അല്പം കൂടി മെച്ചപ്പെടുത്തിയാല്‍ ആളുകള്‍ക്ക് എന്റെ ബാറ്റിങ്ങില്‍ വിശ്വാസം വരികയും മൂല്യമുള്ള കളിക്കാരനാകാന്‍ സാധിക്കുകയും ചെയ്യും. എനിക്ക് എപ്പോഴും നന്നായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ബാറ്റിങ്, പക്ഷെ ഞാന്‍ അതില്‍ അധികം ശ്രദ്ധിച്ചട്ടില്ല. എന്നാല്‍ ഏതെങ്കിലും പ്രയാസകരമായ മത്സരത്തില്‍ എനിക്ക് നന്നായി ബാറ്റ് ചെയ്യാനും റണ്‍സ് നേടാനും കഴിഞ്ഞാല്‍ ബാറ്റിങ്ങിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിക്കുകയും എനിക്കൊരു മൂല്യമുള്ള ഓള്‍റൗണ്ടറാകാന്‍ സാധിക്കുകയും ചെയ്യും" ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
advertisement
7/7
ഓരോ മത്സരത്തിന് ശേഷവും ടീമില്‍ നിന്ന് പുറത്തുപോകുന്ന ഐപിഎല്ലിലെ രീതി കളിയെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഹര്‍ഷാല്‍ പറയുന്നു. അതുമൂലം മാനസിക സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഹര്‍ഷല്‍ പറഞ്ഞു. ഐപിഎല്ലിൽ ഇപ്പോള്‍ ടീം മാനേജ്‍മെന്റുകളുടെ ചിന്തയിൽ മാറ്റം വന്നിട്ടുണ്ട് എന്നാണ് ഹര്‍ഷല്‍ കരുതുന്നത്. ഈ സീസണില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ പുതിയ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും അത് മാനേജ്‍മെന്റുകള്‍ ഇതിനെ സമീപിക്കുന്നതിലെ മാറ്റം കൊണ്ടാണെന്നും ഹര്‍ഷല്‍ പറഞ്ഞു. രാജ്യാന്തര മത്സര പരിചയമില്ലാത്തവര്‍ക്കും ഡെത്ത് ബോളിങ്ങിന് കഴിയുമെന്ന് മാനേജ്‍മെന്റുകള്‍ തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്നും ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2021| ടീമുകൾ പരിഗണിക്കാത്തിരുന്നത് മാനസികമായി തളർത്തി; മനസ്സ് തുറന്ന് ഹർഷൽ പട്ടേൽ
Open in App
Home
Video
Impact Shorts
Web Stories