TRENDING:

IPL 2020| രാജസ്ഥാനെതിരെ ഏഴാമനായി ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി എംഎസ് ധോണി

Last Updated:
അവസാന ഓവറിൽ ധോണി നടത്തിയത് മികച്ച പ്രകടനം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. 17 പന്തിൽ നിന്ന് 29 റൺസ് . അതിൽ തുടർച്ചയായി മൂന്ന് സിക്സറുകളും ഉൾപ്പെടുന്നു. എന്നാൽ ഇത് സംഭവിച്ചത് അവസാന ഓവറിൽ മാത്രമാണ്.
advertisement
1/8
IPL 2020| രാജസ്ഥാനെതിരെ ഏഴാമനായി ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി എംഎസ് ധോണി
രാജസ്ഥാൻ റോയൽ‌സിനെതിരായ മത്സരത്തിൽ 217 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് നായകൻ മഹേന്ദ്ര സിംഗ് ധോണി ആഗ്രഹിച്ച ഒരു തുടക്കം ലഭിച്ചിരുന്നില്ല. ഇന്നിംഗ്സ് മുന്നോട്ട് പോകുന്തോറും ലക്ഷ്യത്തിലേക്കുള്ള യാത്രയും ചെന്നൈക്ക് ഏറെ പ്രയാസം തന്നെയായിരുന്നു. ഒൻപതാം ഓവറിന്റെ അവസാനത്തിൽ വെറും 77 റൺസ് മാത്രമായിരുന്നു ചെന്നൈയുടെ സമ്പാദ്യം.
advertisement
2/8
പ്രതിസന്ധി ഘട്ടത്തിൽ നായകൻ എംഎസ് ധോണി ടീമിനെ പിടിച്ചു കയറ്റാൻ എത്തുമെന്നു തന്നെയായിരുന്നു ചെന്നൈ ആരാധകരുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി ക്യാപ്റ്റൻ കൂൾ തനിക്ക് മുമ്പ് മറ്റ് രണ്ട് കളിക്കാരെ ക്രീസിലേക്കയച്ചു. അതിനു ശേഷം ഏഴാമനായിട്ടായിരുന്നു ധോണി ഇറങ്ങിയത്.
advertisement
3/8
അവസാന ഓവറിൽ ധോണി നടത്തിയത് മികച്ച പ്രകടനം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. 17 പന്തിൽ നിന്ന് 29 റൺസ് . അതിൽ തുടർച്ചയായി മൂന്ന് സിക്സറുകളും ഉൾപ്പെടുന്നു. എന്നാൽ ഇത് സംഭവിച്ചത് അവസാന ഓവറിൽ മാത്രമാണ്. ക്യാപ്റ്റൻ കൂളിന്റെ ഈ പോരാട്ടം വൈകിപ്പോയിരുന്നു. അതുകൊണ്ട് രാജസ്ഥാൻ 16 റൺസിന് ജയം നേടുകയും ചെയ്തു.
advertisement
4/8
ധോണി ഏഴാമനായി ഇറങ്ങിയതിൽ വിമർശനം ശക്തമായിരിക്കുകയാണ്. മുൻ ഇന്ത്യൻ താരവും എംപിയുമായ ഗൗതം ഗംഭീർ ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തി. മുന്നിൽ നിന്ന് നയിക്കേണ്ട നായകൻ ഏഴാമനായി ഇറങ്ങിയെന്നായിരുന്നു ഗംഭീറിന്റെ വിമർശനം.
advertisement
5/8
എന്നാൽ ബാറ്റിംഗ് ക്രമത്തിൽ തനിക്ക് മുമ്പ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കാരണം ധോണി വിശദീകരിച്ചു. കുറച്ചുകാലമായി കളിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തനിക്ക് ബാറ്റിംഗിൽ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. “ഞാൻ വളരെക്കാലമായി ബാറ്റ് ചെയ്തിട്ടില്ല. 14 ദിവസത്തെ ക്വാറന്റീൻ ഇതിന് സഹായകവുമല്ല'- ധോണി വ്യക്തമാക്കി.
advertisement
6/8
'വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കാനും സാമിന് അവസരങ്ങൾ നൽകാനും ഞാൻ ആഗ്രഹിച്ചു. ഫാഫ് (ഡു പ്ലെസിസ്) വളരെ നന്നായി പൊരുത്തപ്പെട്ടു'.- ധോണി പറഞ്ഞു.
advertisement
7/8
സാം കുറനു പിന്നാലെ ധോണി ആർഡി ഗെയ്ക്വാദിനെ ബാറ്റിംഗിന് അയച്ചു, ഗെയ്ക്വാദ് ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നീട് 16 പന്തിൽ നിന്ന് 22 റൺസ് നേടിയ കേദാർ ജാദവിനെ അയച്ചു. ഫാഫ് ഡു പ്ലെസിസിന്റെ 37 പന്തിൽ 72 റൺസ് പോരാട്ടവും ടീമിനെ രക്ഷിച്ചില്ല.
advertisement
8/8
217 എന്ന ലക്ഷ്യം നേടുന്നതിന് മികച്ച തുടക്കം തന്നെ ആവശ്യമാണെന്ന് ധോണി സമ്മതിച്ചു. വലിയ സ്കോർ രാജസ്ഥാന് നേടിക്കൊടുത്തതിന്റെ ക്രെഡിറ്റ് സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69), സഞ്ജു സാംസൺ (32 പന്തിൽ 74) എന്നിവര്‍ക്കാണെന്നും ധോണി പറഞ്ഞു. രാജസ്ഥാൻ ബൗളർമാരെ, പ്രത്യേകിച്ച് സ്പിന്നർമാരെ ധോണി പ്രശംസിച്ചു.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| രാജസ്ഥാനെതിരെ ഏഴാമനായി ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി എംഎസ് ധോണി
Open in App
Home
Video
Impact Shorts
Web Stories