TRENDING:

COVID 19| രണ്ടര മണിക്കൂർ ! കൊറോണക്കാലത്തെ ഒരു സമരത്തിന്റെ ആയുസ് രണ്ടര മണിക്കൂർ

Last Updated:
ജനുവരി 20 വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. റിപ്പോർട്ട്/ ചിത്രങ്ങൾ: ശരണ്യ സ്നേഹജൻ
advertisement
1/7
COVID 19| രണ്ടര മണിക്കൂർ ! കൊറോണക്കാലത്തെ ഒരു സമരത്തിന്റെ ആയുസ് രണ്ടര മണിക്കൂർ
കൊറോണ കാലമാണ് , ഏറ്റവുമധികം കർമ്മനിരതരാകേണ്ടവരും ആരോഗ്യ പ്രവർത്തകരാണ്, ഈ പ്രവർത്തനങ്ങളെ സമയാസമയങ്ങളിൽ ഏകോപിപ്പിക്കുന്നതിന് 108 ആംബുലൻസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
advertisement
2/7
പക്ഷെ നിർഭാഗ്യവശാൽ ഇടുക്കി ആലപ്പുഴ ജില്ലകളിലെ 32 ആബുലൻസുകൾ ഇന്ന് പണിമുടക്കി. പൊതുവേ സാമ്പത്തിക ഞെരുക്കം അനുഭപ്പെടുന്ന ഈ ദിവസങ്ങളിൽ ശമ്പളമില്ലാതെ മുന്നോട്ട് പോകാൻ ആവില്ലെന്ന ആവശ്യം ഉയർത്തിയായിരുന്നു പണിമുടക്ക്.
advertisement
3/7
കെ എം സി എൽ മായി കരാറിൽ ഒപ്പിട്ടിരിക്കുന്ന GVK - EMRI എന്ന സ്വകാര്യ കമ്പിനിക്ക് കീഴിലാണ് 108 ആംബുലൻസുകളുടെ പ്രവർത്തനം.
advertisement
4/7
ജനുവരി 20 വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി 20 ന് പണിമുടക്കിനുള്ള നോട്ടീസ് തൊഴിലാളികൾ കമ്പിനിക്ക് നൽകി.
advertisement
5/7
മാർച്ച് 3ന് സൂചനാ പണിമുടക്കും നടത്തി ഫലമില്ലാതെ ആയതോടെ നിവർത്തി കേടുമൂലമാണ് കൊറോണ കാലത്ത് പണിമുടക്കിന് ഇറങ്ങേണ്ടി വന്നതെന്ന് ജീവനക്കാർ പറഞ്ഞു.
advertisement
6/7
കൊറോണ പൊസിറ്റീവ് ആയ അടിയന്തര ഇടപെടൽ ആവശ്യമുള്ള ജില്ലകളിലെ ജീവനക്കാരെ സമരത്തിൽ പങ്കെടുപ്പിക്കാതെ ഇടുക്കി ആലപ്പുഴ ജില്ലകൾ മാത്രമാണ് പണിമുടക്കിയത്.
advertisement
7/7
സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ മന്ത്രിയുടെ ഇടപെടലിൽ ഉടൻ ഉണ്ടായി. രണ്ടര മണിക്കൂറിനുള്ളിൽ ചർച്ചയും തീരുമാനങ്ങളുമൊക്കെയായി സമരം ഒത്തുതീർന്നു. ചൊവ്വാഴ്ച്ചക്കുള്ളിൽ കുടിശിക ഉൾപ്പടെ മുഴുവൻ ശമ്പളവും നൽകാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
മലയാളം വാർത്തകൾ/Photogallery/Kerala/
COVID 19| രണ്ടര മണിക്കൂർ ! കൊറോണക്കാലത്തെ ഒരു സമരത്തിന്റെ ആയുസ് രണ്ടര മണിക്കൂർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories