TRENDING:

ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ

Last Updated:
Accidents in Lockdown days | റോഡുകളിൽ തിരക്ക് കുറഞ്ഞതിനാലുള്ള അമിതവേഗവും ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കാത്തതും അപകടത്തിന് കാരണമായി.
advertisement
1/6
ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ
തിരുവനന്തപുരം: വാഹനങ്ങൾക്ക് കർശന നിയന്ത്രണമുള്ള ലോക്ക്ഡൌൺ കാലത്തും നിരത്തുകളിൽ അപകടങ്ങൾക്ക് കുറവൊന്നുമില്ല. 40 ദിവസത്തിനിടെ കേരളത്തിലുണ്ടായ അപകടങ്ങളിൽ 64 പേരാണ് മരിച്ചത്.
advertisement
2/6
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സഹായത്തോടെ റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കിയ കണക്കിലാണ് ഇക്കാര്യമുള്ളത്.
advertisement
3/6
അപകടങ്ങളുടെ കാര്യത്തിൽ 90 ശതമാനം കുറവുണ്ടായെങ്കിലും വാഹനങ്ങൾ റോഡിൽ വളരെ കുറഞ്ഞ സമയത്തും അറുപതിലേറെ ജീവനുകളാണ് നിരത്തുകളിൽ പൊലിഞ്ഞത്.
advertisement
4/6
ലോക്ക്ഡൌൺ കാലത്തുപോലും ഇത്രയധികം അപകടങ്ങൾ സംഭവിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് റോഡ് സുരക്ഷാ അതോറിറ്റി വിലയിരുത്തുന്നു.
advertisement
5/6
കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൌൺ ഏർപ്പെടുത്തിയ ആദ്യ രണ്ടു ഘട്ടങ്ങളിലെ 40 ദിവസത്തിനുള്ളിൽ 483 അപകടങ്ങളാണുണ്ടായത്. ഇതിൽ 482 പേർക്ക് പരിക്കേറ്റു.
advertisement
6/6
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 565 പേർ റോഡപകടങ്ങളിൽ മരിച്ചിരുന്നു. 4437 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 5005 പേർക്ക് പരിക്കേറ്റിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories