TRENDING:

മുന്നറിയിപ്പുമായി ബാലയുടെ കോകില; 'ആ സ്ത്രീയെക്കുറിച്ച് പലതും പറയാനുണ്ട്..മാമനെ ഓർത്താണ് മിണ്ടാതിരുന്നത്'

Last Updated:
സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾ എല്ലാം കാണാറുണ്ടെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി അഭിപ്രായം പറയാൻ ആർക്കും അനുവാദമില്ലെന്നും കോകില വ്യക്തമാക്കി
advertisement
1/5
മുന്നറിയിപ്പുമായി ബാലയുടെ കോകില; 'ആ സ്ത്രീയെക്കുറിച്ച് പലതും പറയാനുണ്ട്..മാമനെ ഓർത്താണ് മിണ്ടാതിരുന്നത്'
നടൻ ബാലയുടെ (Actor Bala) പിറകിൽ ഒരു നിഴൽ നടക്കുന്നൊരു യുവതിയാണ് കോകില. വിവാഹിത്തിന് മുൻപ് അടിച്ചുപൊളി ജീവിതം ഉണ്ടായിരുന്ന കോകില, വിവാഹ ശേഷം തനി നാടൻ പെൺകുട്ടി ഇമേജിലാണ് എപ്പോഴും പൊതുവിടങ്ങളിലും സോഷ്യൽ മീഡിയയിലും എത്തിച്ചേരുക. സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന വിഷയമാണ് ബാലയും നടന്റെ വ്യക്തി ജീവിതവും.പലതരത്തിലുള്ള വിമർശനങ്ങൾ നടന് നേരെ ഉണ്ടായിട്ടുണ്ട് . ഒടുവിൽ വിമർശനങ്ങൾ അതിരുകടന്നതും ബാല അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നു. ഇപ്പോഴിതാ നടൻ ബാലയെ വേദനിപ്പിക്കുന്നവർക്കുള്ള മുന്നറിയിപ്പുമായി കോകില.
advertisement
2/5
സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി ബാലയെ കുറിച്ച് മോശം കമന്റ് ഇടുന്ന ഒരു സ്ത്രീയെ കുറിച്ചാണ് കോകില സംസാരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടന്റെ നാല്പത്തിമൂന്നാം പിറന്നാൾ ആഘോഷിച്ചത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ചില ഓൺലൈൻ മാധ്യമങ്ങൾക്കും ക്ഷണം ഉണ്ടായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷമാണ് ഓൺലൈൻ മീഡിയക്ക് മുന്നിൽ വച്ച് കോകില പേര് വെളിപ്പെടുത്താതെ ഒരു സ്ത്രീയെ കുറിച്ച് തുറന്ന് പറഞ്ഞത്.അടുത്തിടെയാണ് ബാലയും കോകിലയും വൈക്കത്തേക്ക് താമസം മാറുന്നത് അതിനുശേഷം അവിടെ കുട്ടികൾക്കായി ഒരു അങ്കണവാടി നടൻ നിർമ്മിച്ച് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഒരു സ്ത്രീ ബാലയ്‌ക്കെതിരെ രംഗത്ത് വന്നത് .
advertisement
3/5
ഇതിനെ ചൂണ്ടിക്കാട്ടിയാണ് കോകിലയുടെ പ്രതികരണം.ആ സ്ത്രീയെ കുറിച്ച് തനിക്കും പലതും പറയാൻ ഉണ്ടെന്നും എന്നാൽ ബാലയെ ഓർത്ത് മാത്രമാണ് താൻ മൗനം മൗനം പാലിക്കുന്നത്.എന്നാൽ ഇനി അത് ഉണ്ടാവില്ല .തമിഴും മലയാളവും കലർത്തിയാണ് കോകില സംസാരിക്കുന്നത്.എന്നാൽ അതെ സമയം താൻ അടുത്ത് കോകിലയ്ക്കായി ഒരു ആശുപത്രിയാണ് പണിയാൻ പോകുന്നതെന്നാണ് ബാല പറഞ്ഞത്.കോകിലയുടെ വാക്കുകൾ ഇങ്ങനെ " മാമന്റെ പിറന്നാൾ വളരെ സന്തോഷത്തോടെ ആഘോഷിച്ചു ,മാമൻ എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം.ഞങ്ങൾ സന്തോഷമായി ഇരിക്കുന്നു .മീഡിയയിൽ ഞങ്ങളെ പാട്ടി നെഗറ്റീവും പോസിറ്റവും കാണാറുണ്ട്.അടുത്തിടെ ഒരു സ്ത്രീ വന്ന് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല നിങ്ങൾക്കറിയാം."
advertisement
4/5
"ഇത്രയും നാൾ പറയാതെ ഇപ്പോൾ വന്ന് മോശം കാര്യങ്ങൾ വിളിച്ചുപറയുകയാണ്.ഞങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ല.മാമനെ കുറിച്ച ഇനിയും ഇതുപോലെ അധിക്ഷേപങ്ങൾ പറഞ്ഞാൽ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഒരു കാര്യം തുറന്ന് പറയണമെന്നുണ്ട് എന്നാൽ മാമനെ ഓർത്ത് മാത്രമാണ് ഞാൻ അത് പറയാത്തത്. ഞാൻ അത് പറഞ്ഞാൽ പലരെയും അത് മോശമായി ബാധിക്കും .ഞങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ താൽപര്യമില്ല.ഞങ്ങളെ ശല്യം ചെയ്യാതെ ജീവിക്കാൻ അനുവദിച്ചാൽ മതി.മറിച്ച് ഇനിയും ശല്യം ചെയ്യാൻ വന്നാൽ ഞാൻ തീർച്ചയായും ആ ക്രൈം തുറന്നുപറയും.മാമനോട് പ്പിലും ഞാൻ അതിന് അനുവാദം ചോദിക്കില്ല "കോകില പറയുന്നു.
advertisement
5/5
കോകിലയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ ഇവർ ബാലയുടെ മുൻ ഭാര്യ എലിസബത്തിനെയാണ് ഉദ്ദേശിക്കുന്നത് എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ നിറയെ .എന്നാൽ ബാല ഇതുവരെയും തന്റെ മുൻ ഭാര്യയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല . എലിസബത്തിനെകുറിച്ചുള്ള ചോദ്യങ്ങൾക്ക് അതിനെകുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്നാണ് ബാല പറയാറ്. 2010 ലാണ് ബാല ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ നടനൊരു മകളുണ്ട്. 2019 ലാണ് ഗായികയുമായി ബാല വേർപിരിയുന്നത്. വിവാഹമോചനത്തിന് ശേഷവും അവർക്ക് എതിരെ പലപ്പോഴായി ബാല രംഗത്തെത്തിയിട്ടുണ്ട്. പിന്നീട് ഡോക്ടർ എലിസബത്തുമായുള്ള വിവാഹം.
മലയാളം വാർത്തകൾ/Photogallery/Kerala/
മുന്നറിയിപ്പുമായി ബാലയുടെ കോകില; 'ആ സ്ത്രീയെക്കുറിച്ച് പലതും പറയാനുണ്ട്..മാമനെ ഓർത്താണ് മിണ്ടാതിരുന്നത്'
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories