നടൻ വിനോദ് തോമസിന്‍റെ മരണകാരണം സ്റ്റാർട്ടാക്കിയ കാറിലെ ഏസിയിൽനിന്നുള്ള വിഷവാതകമോ? പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്
- Published by:Anuraj GR
- news18-malayalam
Last Updated:
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ചെറുതെങ്കിലും വിനോദ് തോമസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു
advertisement
1/6

കോട്ടയം: കഴിഞ്ഞ ദിവസം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ടിവി സിനിമാ താരം വിനോദ് തോമസിന്‍റെ (47) മരണകാരണം എ.സിയിൽനിന്നുള്ള വിഷവാതകമെന്ന് സംശയം. ഇക്കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
advertisement
2/6
കോട്ടയം പാമ്പാടിയിലെ ബാർ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന കാറിലാണ് വിനോദിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ വിനോദിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ വിനോദ് ഇരിക്കുകയായിരുന്നുവെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. രാവിലെ 11 മണിയോടെയാണ് ഇദ്ദേഹം ഹോട്ടലിലെത്തിയത്.
advertisement
3/6
ഏറെ സമയം കഴിഞ്ഞിട്ടും വിനോദ് തോമസിനെ കാണാതെവന്നതോയുള്ള അന്വേഷണത്തിലാണ് കാറിനുള്ളിൽ താരത്തെ കണ്ടെത്തിയത്. തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഇതോടെ സ്ഥലത്ത് ഓടിക്കൂടിയവർ കാറിന്‍റെ ചില്ല് തകർത്ത് വിനോദ് തോമസിനെ പുറത്തെടുക്കുകയായിരുന്നു.
advertisement
4/6
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറെ സമയമായി സ്റ്റാർട്ടാക്കിയ കാറിലെ എ സിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
advertisement
5/6
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ചെറുതെങ്കിലും വിനോദ് തോമസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ നെത്തോലി ചെറിയ മീനല്ല, ഹാപ്പി വെഡിങ്, ജൂൺ, അയാൾ ശശി, കേരള ക്രൈം ഫയൽസ് എന്നീ ചിത്രങ്ങളിലും സീരീസുകളിലും വിനോദ് തോമസ് അഭിനയിച്ചിട്ടുണ്ട്.
advertisement
6/6
വിനോദ് തോമസ് അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മലയാളം വാർത്തകൾ/Photogallery/Kerala/
നടൻ വിനോദ് തോമസിന്‍റെ മരണകാരണം സ്റ്റാർട്ടാക്കിയ കാറിലെ ഏസിയിൽനിന്നുള്ള വിഷവാതകമോ? പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്