Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി
Last Updated:
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ എറണാകുളം ജില്ല കളക്ടർ എസ് സുഹാസിനും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.
advertisement
1/4

തൃശൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. അതേസമയം, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.
advertisement
2/4
അതേസമയം, വോട്ട് ചെയ്യാൻ എത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു പോയി. തൃശൂർ പുള്ള് എ എൽ പി സ്കൂളിൽ രാവിലെ അമ്മയ്ക്കൊപ്പമാണ് താരം വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എന്നാൽ, ബൂത്തിലേക്ക് കയറാൻ ശ്രമിക്കവേയാണ് തിരിച്ചറിയൽ കാർഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് മഞ്ജു വീട്ടിലേക്ക് മടങ്ങി പോകുകയും കാർഡ് എടുത്തു വന്നതിനു ശേഷം വോട്ട് രേഖപ്പെടുത്തകയുമായിരുന്നു.
advertisement
3/4
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പനമ്പിള്ളി നഗർ സ്കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാൽ, ലോക്ക് ഡൗൺ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതോടെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയിരുന്നു. എന്നാൽ, പുതിയ വാർഡിൽ പേര് ചേർത്തതുമില്ല.
advertisement
4/4
വോട്ടർ പട്ടിക കഴിഞ്ഞദിവസം പരിശോധിച്ചപ്പോഴാണ് പേരില്ല എന്ന കാര്യം അറിഞ്ഞത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ എറണാകുളം ജില്ല കളക്ടർ എസ് സുഹാസിനും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ചെന്നൈയിൽ ആയതിനാൽ നടൻ ദുൽഖർ സൽമാനും വോട്ട് ചെയ്യാൻ എത്തിയില്ല. ഹൈബി ഈഡൻ എം പി എറണാകുളം മാമംഗലം എസ് എൻ ഡി പി ഹാളിൽ രാവിലെ ഏഴരയ്ക്ക് കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. മുൻ എം പിയും സിനിമാ താരവുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/Photogallery/Kerala/
Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി