TRENDING:

നിങ്ങൾ പാകിസ്ഥാനിൽ നിന്ന് കുടിയേറിയതാണോ? ചോദിക്കുന്നത് കേരള സർവകലാശാല

Last Updated:
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
advertisement
1/6
നിങ്ങൾ പാകിസ്ഥാനിൽ നിന്ന് കുടിയേറിയതാണോ? ചോദിക്കുന്നത് കേരള സർവകലാശാല
കോഴിക്കോട്: കേരള യൂണിവേഴ്‌സിറ്റി അധ്യാപക തസ്തികയിലേക്കുള്ള അപേക്ഷയില്‍ പാകിസ്ഥാനില്‍നിന്ന് കുടിയേറിയതാണോയെന്നു പൂരിപ്പിക്കാൻ കോളം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയിലാണ് ആര്‍ യു എ പേഴ്‌സണ്‍ മൈഗ്രന്റ് ഫ്രം പാകിസ്ഥാന്‍ എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
advertisement
2/6
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
advertisement
3/6
 "1984 മുതല്‍ അപേക്ഷയില്‍ ഈ കോളമുള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. സര്‍വകലാശാലയില്‍ സര്‍ക്കാറിന് ഇടപെടാനാകുമോയെന്ന കാര്യമൊന്നും നോക്കാതെ ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍bകലാശാലയുമായി ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്."
advertisement
4/6
ആലത്തൂര്‍ എം.എല്‍.എ പ്രസേനന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്നാണ് നടപടിയെന്നും ജലീല്‍ പറഞ്ഞു.
advertisement
5/6
കുടിയേറ്റവും പൗരത്വവിഷയവും സജീവചര്‍ച്ചയായ സമയത്താണ് കേരള സര്‍bകലാശാല അപേക്ഷ ഫോറത്തിലെ സര്‍ക്കാര്‍ ഇടപെടല്‍.
advertisement
6/6
വിവേചനമുണ്ടാക്കുന്ന ചോദ്യങ്ങളും നടപടികളും സര്‍ക്കാര്‍ ഒരുതരത്തിലും അംഗീകരിക്കുകയില്ലെന്നും സമൂഹങ്ങളും സമുദായങ്ങളും തമ്മിലുള്ള സൗഹാർദത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇടപടെലെന്നും ജലീല്‍ കോഴിക്കോട് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
നിങ്ങൾ പാകിസ്ഥാനിൽ നിന്ന് കുടിയേറിയതാണോ? ചോദിക്കുന്നത് കേരള സർവകലാശാല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories