TRENDING:

BIG BREAKING | പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി

Last Updated:
അധ്യാപകന്‍ പല ദിവസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് 17ന് കേസെടുത്ത ശേഷം കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
advertisement
1/6
പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി
പാലത്തായി പീഡനക്കേസിലെ പ്രതി അറസ്റ്റിൽ. അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജൻ ആണ് അറസ്റ്റിലായത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്. പാനൂർ പൊയിലൂരിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
advertisement
2/6
ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ശുചിമുറിയിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
advertisement
3/6
കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പരാതി ലഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇത് പൊലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
advertisement
4/6
ഈ സാഹചര്യത്തിലാണ് തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചത്.
advertisement
5/6
പ്രതി കെ.പത്മരാജന്റെ മൊബൈൽ ഫോണ്‍ ബന്ധുവീട്ടില്‍ നിന്ന് നേരത്തെ പിടിച്ചെടുത്തിരുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരന്‍ എം.പി കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
advertisement
6/6
അധ്യാപകന്‍ പല ദിവസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് 17ന് കേസെടുത്ത ശേഷം കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
BIG BREAKING | പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories