TRENDING:

'പാർട്ടി പ്രവർത്തനം ലോക്ക് ഡൗണിലല്ല'; ഓൺലൈൻ മീറ്റിങ്ങുകളുമായി BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Last Updated:
BJP turns Online | കൊറോണ കാലം കഴിഞ്ഞാലും പാർട്ടി പ്രവർത്തനത്തിന് ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് വി.വി രാജേഷ് പറയുന്നു.
advertisement
1/7
'പാർട്ടി പ്രവർത്തനം ലോക്ക് ഡൗണിലല്ല'; ഓൺലൈൻ മീറ്റിങ്ങുമായി BJP തിരുവനന്തപുരം ജില്ലാ ഘടകം
തിരുവനന്തപുരം: അപ്രതീക്ഷിതമായി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒട്ടുമിക്ക മേഖലകളും സ്തംഭിച്ചു. ഏറെ സജീവമായി നിന്ന രാഷ്ട്രീയപാർട്ടികളും ആദ്യ നാളുകളിൽ ശരിക്കും ലോക്ക് ഡൗണായിപ്പോയി. എന്നാൽ അതിൽനിന്ന് പുറത്തുകടക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം.
advertisement
2/7
ഓൺലൈൻ വഴി താഴെതട്ടിലുള്ള നേതാക്കളുമായി പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് ചെയ്യുന്നത്.
advertisement
3/7
'ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ യാത്ര ചെയ്യാനും, മീറ്റിംഗുകൾ നടത്തുവാനും സാധിയ്ക്കില്ല. എന്നാൽ നിത്യവും ബൂത്തു തല പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്നു മുതൽ ഞങ്ങൾ ഓൺ ലൈൻ മീറ്റിംഗുകൾ ആരംഭിച്ചു'- വി.വി രാജേഷ് പറയുന്നു.
advertisement
4/7
'അവരവരുടെ സ്ഥലങ്ങളിൽ നിന്ന് തന്നെ എല്ലാവർക്കും മീറ്റിംഗിൽ പങ്കെടുക്കാൻ സാധിച്ചു. സംസ്ഥാന ഓഫീസിൽ നിന്നും സംസ്ഥാന അദ്ധ്യക്ഷനും പങ്ക് ചേർന്നു. ഇന്ന് ജില്ലാ ഭാരവാഹികളുടെയും, മോർച്ച ജില്ലാ പ്രസിഡന്റുമാരുടെയും, മണ്ഡലം പ്രസിഡന്റുമാരുടെയും മീറ്റിംഗ് കഴിഞ്ഞു'- വി.വി രാജേഷ് പറഞ്ഞു.
advertisement
5/7
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഓൺലൈൻ വഴിയാണ് മറ്റ് നേതാക്കളുമായും പ്രവർത്തകരുമായും സംവദിക്കുന്നത്.
advertisement
6/7
ബിജെപിയുടെ സഹായവിതരണപദ്ദതിയുടെ ഏകോപനവും ഓൺലൈൻ വഴിയാണ് നടക്കുന്നത്.
advertisement
7/7
കൊറോണ കാലം കഴിഞ്ഞാലും പാർട്ടി പ്രവർത്തനത്തിന് ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് വി.വി രാജേഷ് പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
'പാർട്ടി പ്രവർത്തനം ലോക്ക് ഡൗണിലല്ല'; ഓൺലൈൻ മീറ്റിങ്ങുകളുമായി BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories