TRENDING:

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി രാജന്‍റെ മക്കൾക്ക് നൽകി ബോബി ചെമ്മണ്ണൂർ; സോഷ്യൽ മീഡിയയുടെ കൈയ്യടി

Last Updated:
വീടിൻറെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ. സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
advertisement
1/5
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി രാജന്‍റെ മക്കൾക്ക് നൽകി ബോബി ചെമ്മണ്ണൂർ
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഭൂമിയുടെ രേഖകൾ രാജന്‍റെ അമ്പിളിയുടെയും കുട്ടികൾക്ക് കൈമാറുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
advertisement
2/5
വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബി ചെമ്മണ്ണൂർ നിർമ്മിച്ചു നൽകുമെന്നും വീടിൻറെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്.
advertisement
3/5
നെയ്യാറ്റിന്‍കര തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തി മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
advertisement
4/5
മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു.
advertisement
5/5
കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി രാജന്‍റെ മക്കൾക്ക് നൽകി ബോബി ചെമ്മണ്ണൂർ; സോഷ്യൽ മീഡിയയുടെ കൈയ്യടി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories