ചമ്പക്കുളത്ത് മൂലം നാളിലെ രാജപ്രമുഖൻ ചെറുതന ചുണ്ടന്; പമ്പയാറ്റിലെ മത്സരത്തോടെ വള്ളംകളി സീസണ് തുടക്കം
- Published by:ASHLI
- news18-malayalam
Last Updated:
പമ്പയാറ്റില് നടന്ന വള്ളം കളി കാണാന് പണിമുടക്ക് ദിവസമായിട്ടും നൂറ് കണക്കിന് ജലോത്സവ പ്രേമികളാണ് ചമ്പക്കുളത്ത് എത്തിയത്
advertisement
1/5

സംസ്ഥാനത്തെ വള്ളംകളി സീസണിനു തുടക്കമിടുന്ന ചരിത്ര പ്രസിദ്ധമായ ആലപ്പുഴ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചെറുതന പുത്തന്‍ ചുണ്ടന്‍ രാജ പ്രമുഖന്‍ ട്രോഫി കരസ്ഥമാക്കി. എന്‍.സി.ബി.സി ബോട്ട് ക്ലബാണ് തുഴഞ്ഞത്. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാം സ്ഥാനവും നിരണം ചുണ്ടന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആയാപറമ്പ് വലിയദിവാന്‍ മൂന്നാം സ്ഥാനവും നേടി.
advertisement
2/5
യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ ലൂസേസ് ഫൈനലില്‍ ഒന്നാം സ്ഥാനം നേടി. പമ്പയാറ്റില്‍ നടന്ന വള്ളം കളി കാണാന്‍ പണിമുടക്ക് ദിവസമായിട്ടും നൂറ് കണക്കിന് ജലോത്സവ പ്രേമികളാണ് ചമ്പക്കുളത്ത് എത്തിയത്. മത്സരിച്ച വള്ളങ്ങളുടെ എണ്ണവും വിഭാഗവും മുൻവർഷത്തെക്കാൾ കുറഞ്ഞതും കാണികളുടെ ആവേശം കുറച്ചില്ല.
advertisement
3/5
വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് ഫാന്‍സ് ക്ലബ്ബിന്റെ അമ്പലക്കടവന്‍ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പില്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് സെന്റര്‍ ആന്‍ഡ് സൊസൈറ്റി ക്ലബ്ബിന്റെ നവജ്യോതി രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബിന്റെ പി ജി കരിപ്പുഴ ഒന്നാം സ്ഥാനവുംകൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ ചിറമേൽ തോട്ടുകടവൻ രണ്ടും വിബിസി വൈശ്യംഭാഗം തുഴഞ്ഞ പുന്നപ്ര പുരക്കൽ മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.
advertisement
4/5
രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ആയാപറമ്പ് പാണ്ടി, ചമ്പക്കുളം ചുണ്ടനുകൾ മത്സരത്തിനിടെ ഒട്ടിച്ചേർന്നതും മത്സരം തടസ്സപ്പെട്ടതും സംബന്ധിച്ചു തർക്കമായി. ഇഞ്ചുകളുടെ വ്യത്യാസത്തിൽ ചമ്പക്കുളം ഒന്നാമതെത്തിയെങ്കിലും ലീഡിങ് ക്യാപ്റ്റൻമാരുമായി വിവരം ആരാഞ്ഞ ശേഷം ചീഫ് അംപയർ തങ്കച്ചൻ പാട്ടത്തിൽ മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ടു.
advertisement
5/5
വീണ്ടും തുഴയാൻ യുബിസി കൈനകരി വിസമ്മതിച്ചതിനാൽ ചമ്പക്കുളം ചുണ്ടനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.കൊടിക്കുന്നില്‍ സുരേഷ് എംപിയും തോമസ് കെ തോമസ് എംഎല്‍എയും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
ചമ്പക്കുളത്ത് മൂലം നാളിലെ രാജപ്രമുഖൻ ചെറുതന ചുണ്ടന്; പമ്പയാറ്റിലെ മത്സരത്തോടെ വള്ളംകളി സീസണ് തുടക്കം