TRENDING:

പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണും ഊഞ്ഞാലും; കൊല്ലം റൂറലിൽ ആറു സ്റ്റേഷനുകള്‍ ഇനി ശിശുസൗഹൃദം

Last Updated:
കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി, കടയ്ക്കല്‍, പുനലൂര്‍, തെന്മല എന്നീ പൊലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദ സ്റ്റേഷനുകളായി പ്രഖ്യാപിച്ചത്.
advertisement
1/17
പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണും ഊഞ്ഞാലും; കൊല്ലം റൂറലിൽ ആറു സ്റ്റേഷനുകള്‍ ഇനി ശിശുസൗഹൃദം
കൊല്ലം: പൊലീസ് സ്റ്റേഷനുകളിൽ ഇനി മുതൽ കാർട്ടൂണും ഊഞ്ഞാലുമുണ്ടാകും. സംഗതി മറ്റൊന്നുമല്ല, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ.
advertisement
2/17
കൊല്ലം റൂറലിൽ ആറു സ്റ്റേഷനുകളാണ് ശിശു സൗഹൃദമായത്. പൊലീസ് മേധാവി ഇന്ന് കേരളത്തിലാകെ 75 പൊലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചത്.
advertisement
3/17
ഇന്ന് രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസ്ഥാന പൊലീസ് മേധാവി ശിശു സൗഹൃദം പൊലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തത്.
advertisement
4/17
ഇതിന്‍റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചു.
advertisement
5/17
കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി, കടയ്ക്കല്‍, പുനലൂര്‍, തെന്മല എന്നീ പൊലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദ സ്റ്റേഷനുകളായി പ്രഖ്യാപിച്ചത്.
advertisement
6/17
പൊലീസ് സ്റ്റേഷനുകളിലെത്തുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കുന്നതിനും മാനസികോല്ലാസത്തിനുമുള്ള സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളടങ്ങിയ ചെറു വായനശാലയും, കളിക്കോപ്പുകളും അടങ്ങിയതാണ് ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍.
advertisement
7/17
കുട്ടികളുടെ കൗണ്‍സിലിംഗിന് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
advertisement
8/17
കുട്ടികള്‍ക്ക് പൊതുവിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും സ്വച്ഛവും സുരക്ഷിതവുമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക എന്ന സര്‍ക്കാരിന്‍റെ നയപ്രകാരമാണ് കേരളത്തില്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
advertisement
9/17
നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന ഘടകമായ കുട്ടികളുമായി ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചു കൊണ്ടും കുട്ടികളുടെ സംരക്ഷണത്തിനും വികസനത്തിനും ഉത്തരവാദപ്പെട്ട സര്‍ക്കാര് സര്‍ക്കാതിര സംവിധാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയായ ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസിന്‍റെ ആദ്യ സംരഭമാണ് ശിശു സൗഹൃദം പൊലീസ് സ്റ്റേഷനുകൾ.
advertisement
10/17
എന്നു കരുതി സ്റ്റേഷൻ്റെ പൊതു രീതിയിൽ മാറ്റമുണ്ടാകില്ല. സൗഹൃദമൊക്കെ കുട്ടികളോട് മാത്രമാണ്. മറ്റ് കുഴപ്പക്കാരെ കിട്ടിയാൽ കാർട്ടൂണും ചിരിയും കളിയുമൊക്കെ പൊലീസ് മറക്കും.
advertisement
11/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍
advertisement
12/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
advertisement
13/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
advertisement
14/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
advertisement
15/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
advertisement
16/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
advertisement
17/17
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണും ഊഞ്ഞാലും; കൊല്ലം റൂറലിൽ ആറു സ്റ്റേഷനുകള്‍ ഇനി ശിശുസൗഹൃദം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories