TRENDING:

Anil Panachooran | സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നഷ്ടമായത് പുതിയ തലമുറയിലെ പ്രഗൽഭനായ കവിയെയെന്ന് പ്രതിപക്ഷ നേതാവ്

Last Updated:
അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും
advertisement
1/4
Anil Panachooran | സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
2/4
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ പ്രതി പക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങൾ ആണ്‌ ഗാന രചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്നു വീണത്." ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം " തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്.
advertisement
3/4
താനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് പുലർത്തിയിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനിൽ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
advertisement
4/4
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സുഹൃത്തുക്കൾക്കൊപ്പം അമ്പലത്തിൽ പോകുമ്പോൾ തലച്ചുറ്റൽ ഉണ്ടാകുകയും തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അതിനുശേഷം തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിച്ചു. എന്നാൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് തിരുവനന്തപുരത്തെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
Anil Panachooran | സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നഷ്ടമായത് പുതിയ തലമുറയിലെ പ്രഗൽഭനായ കവിയെയെന്ന് പ്രതിപക്ഷ നേതാവ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories