TRENDING:

കോവിഡ് 19: വിചാരണ തടവുകാർക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Last Updated:
പരമാവധി ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്.
advertisement
1/6
കോവിഡ് 19: വിചാരണ തടവുകാർക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഏപ്രിൽ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.
advertisement
2/6
ഹൈക്കോടതി ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പരമാവധി ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്.
advertisement
3/6
കോടതി ഉത്തരവ് അനുസരിച്ച് അർഹരായവരെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ജയിൽ സൂപ്രണ്ടുമാർക്കാണ്.
advertisement
4/6
ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാലുടൻ പ്രതികൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യണം. ജാമ്യത്തിലിറങ്ങുന്നവർ ലോക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
advertisement
5/6
സർക്കാർ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ ഇടക്കാല ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.  സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാല ജാമ്യത്തിന് അർഹത ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
advertisement
6/6
ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങുന്ന പ്രതികൾ കാലാവധി കഴിയുമ്പോൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. ജാമ്യം തുടരണോയെന്ന് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം.
മലയാളം വാർത്തകൾ/Photogallery/Kerala/
കോവിഡ് 19: വിചാരണ തടവുകാർക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories