TRENDING:

Local Body Elections 2020 | 'സീറ്റ് വിഭജനത്തിൽ വല്യേട്ടൻ മനോഭാവം': മലപ്പുറം തിരുവാലി പഞ്ചായത്തിൽ സിപിഎമ്മിനെതിരെ UDFനൊപ്പം സിപിഐ

Last Updated:
ഇത്തവണ ലീഗും കോൺഗ്രസും ഒരുമിച്ചാണ്. ഇതിന് ഒപ്പം  സി പി ഐയുടെ പിന്തുണ കൂടി കിട്ടുമ്പോൾ ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. (റിപ്പോർട്ട് - അനുമോദ് സി.വി)
advertisement
1/4
മലപ്പുറം തിരുവാലി പഞ്ചായത്തിൽ സിപിഎമ്മിനെതിരെ UDFനൊപ്പം സിപിഐ
മലപ്പുറം: തിരുവാലി ഗ്രാമപഞ്ചായത്തിൽ സി പി എമ്മിനെതിരെ യു ഡി എഫിനൊപ്പം നിന്ന് സി പി ഐ. ഒരു വാർഡിൽ സി പി ഐയെ യു ഡി എഫ് പിന്തുണക്കുമ്പോൾ മറ്റെല്ലാ വാർഡിലും തിരിച്ച് സി പി ഐ പിന്തുണ യു ഡി എഫിനാണ്. കഴിഞ്ഞ തവണ തിരുവാലി പഞ്ചായത്തിൽ  സി പി എമ്മും സി പി ഐയും കോൺഗ്രസും ലീഗും എല്ലാം ഒറ്റയ്ക്ക് ആയിരുന്നു മത്സരിച്ചത്. ഇത്തവണ കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ചു പക്ഷേ സി പി എമ്മും സി പി ഐയും ഇപ്പോഴും രണ്ടു വഞ്ചിയിൽ തന്നെ. സി പി ഐയുടെ ലോക്കല്‍ കമ്മറ്റി അംഗം പി ചന്ദ്രദാസാണ് തര്‍ക്കത്തെ തുടര്‍ന്ന് സി പി എം സ്ഥാനാർത്ഥി  പി ഷബീർ ബാബുവിനെതിരെ രണ്ടാം വാർഡിൽ മത്സരിക്കുന്നത്.
advertisement
2/4
രണ്ടാം വാർഡിൽ സി പി ഐയെ യു ഡി എഫ് പിന്തുണയ്ക്കും. മറ്റെല്ലാ വാർഡുകളിലും സി പി ഐ തിരിച്ചും സഹായിക്കണമെന്നാണ് ധാരണ. വിജയസാധ്യതയുള്ള വാര്‍ഡുകള്‍ സി പി എം എടുത്ത് യു ഡി എഫിന് വലിയ ഭൂരിപക്ഷമുള്ള ഇടങ്ങള്‍ സി പി ഐയ്ക്ക് നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സി പി ഐ സി പി എമ്മിനെതിരെ മത്സരിക്കുന്നത്.
advertisement
3/4
മറുവശത്ത് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മത്സരിക്കുന്ന സി പി എമ്മിലെ പി ഷബീർ ബാബുവും ഊർജ്ജിതമായ പ്രചാരണ തിരക്കിലാണ്. എൽ ഡി എഫ് സഖ്യം ഇല്ലാത്തതൊന്നും തിരിച്ചടി ആകില്ലെന്ന് ഇവർ കരുതുന്നു. ഈ മത്സരത്തിന് സി പി ഐ ഔദ്യോഗിക നേതൃത്വത്തിന്റെ അനുവാദം ഇല്ലെന്നാണ്  ഷബീർ ബാബുവിന്റെ വിശദീകരണം.
advertisement
4/4
കഴിഞ്ഞ തവണ തിരുവാലി പഞ്ചായത്തിൽ സി പി എം, സി പി ഐ, മുസ്ലീംലീഗ്‌, കോൺഗ്രസ് എല്ലാം ഒറ്റക്കൊറ്റക്ക് ആയിരുന്നു മത്സരിച്ചത്. അന്ന് 16ൽ 14 സീറ്റുകൾ നേടി സി പി എം ഭരണം പിടിച്ചു. ഇത്തവണ ലീഗും കോൺഗ്രസും ഒരുമിച്ചാണ്. ഇതിന് ഒപ്പം  സി പി ഐയുടെ പിന്തുണ കൂടി കിട്ടുമ്പോൾ ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.
മലയാളം വാർത്തകൾ/Photogallery/Kerala/
Local Body Elections 2020 | 'സീറ്റ് വിഭജനത്തിൽ വല്യേട്ടൻ മനോഭാവം': മലപ്പുറം തിരുവാലി പഞ്ചായത്തിൽ സിപിഎമ്മിനെതിരെ UDFനൊപ്പം സിപിഐ
Open in App
Home
Video
Impact Shorts
Web Stories