TRENDING:

'ബിപോർജോയ്' അതിശക്ത ചുഴലിക്കാറ്റായി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടുകൂടി വ്യാപകമഴയ്ക്ക് സാധ്യത

Last Updated:
മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റുവീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
advertisement
1/5
'ബിപോർജോയ്' അതിശക്ത ചുഴലിക്കാറ്റായി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടുകൂടി വ്യാപകമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ‘ബിപോർജോയ്’ അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ജൂൺ പതിനഞ്ചോടു കൂടി ഗുജറാത്തിലെ സൗരാഷ്ട്ര– കച്ച് മേഖലയിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റുവീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
2/5
കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉൾക്കടലിലെ ന്യൂനമർദം ദുർബലമായി.
advertisement
3/5
ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ബിപോർജോയ് ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്‍, ഗുജറാത്ത് തീരങ്ങളിലേക്കാണ് നീങ്ങുന്നത്. നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
advertisement
4/5
വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
advertisement
5/5

മലയാളം വാർത്തകൾ/Photogallery/Kerala/
'ബിപോർജോയ്' അതിശക്ത ചുഴലിക്കാറ്റായി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടുകൂടി വ്യാപകമഴയ്ക്ക് സാധ്യത
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories