മഞ്ചിക്കണ്ടി: മൃതദേഹം ശ്രീനിവാസിന്റെതെന്ന് DNA പരിശോധന ഫലം; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
Last Updated:
ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. റിപ്പോർട്ട്- സുവി വിശ്വനാഥ്
advertisement
1/4

തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
advertisement
2/4
പൊലീസ് അരവിന്ദിന്റേതെന്ന് പറഞ്ഞിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പത്രത്തിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.
advertisement
3/4
എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്റെ സഹോദരന്മാരായ രാജഗോപാലിന്റെയും ജയരാമന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം ശ്രീനിവാസിന്റെതാണെന്ന് വ്യക്തമായതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
advertisement
4/4
മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ നേരത്തെ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. വനിത മാവോയിസ്റ്റിന്റെ മൃതദേഹം പൊലീസും സംസ്കരിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
മഞ്ചിക്കണ്ടി: മൃതദേഹം ശ്രീനിവാസിന്റെതെന്ന് DNA പരിശോധന ഫലം; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി