TRENDING:

ഡോ. വന്ദനദാസിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

Last Updated:
നാട്ടുകാരും ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പടെ നിരവധി ആളുകൾ വന്ദനയുടെ വീട്ടിൽ എത്തിയിരുന്നു. മന്ത്രി വി എൻ വാസവൻ മൃതദേഹത്തെ അനുഗമിച്ച് വീട്ടിൽ എത്തി
advertisement
1/6
ഡോ. വന്ദനദാസിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടിൽ എത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനദാസിന്‍റെ മൃതദേഹം വീട്ടിൽ എത്തിച്ചത്. വന്ദനയുടെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.
advertisement
2/6
നാട്ടുകാരും ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പടെ നിരവധി ആളുകൾ വന്ദനയുടെ വീട്ടിൽ എത്തിയിരുന്നു. മന്ത്രി വി എൻ വാസവൻ മൃതദേഹത്തെ അനുഗമിച്ച് വീട്ടിൽ എത്തി. വന്ദനയുടെ വീട്ടുകാരെ മന്ത്രി വാസവൻ ആശ്വസിപ്പിച്ചു. നാടിന്‍റെ പ്രിയപ്പെട്ട വന്ദനദാസിന്‍റെ കൊലപാതകത്തിന്‍റെ നടുക്കത്തിലാണ് നാട്.
advertisement
3/6
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം, വന്ദനദാസ് പഠിക്കുകയും ഹൌസ് സർജൻസി ചെയ്യുന്നതുമായ കൊല്ലം മീയ്യണ്ണൂരിലെ അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സഹപാഠികളും ഡോക്ടർമാരും ജീവനക്കാരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഒരു മാസത്തെ സേവനത്തിനായാണ് അസീസിയ മെഡിക്കൽകോളേജിൽനിന്ന് ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.
advertisement
4/6
ഏറെ വികാരഭരിതമായ രംഗങ്ങൾക്കാണ് അസീസിയ മെഡിക്കൽ കോളേജ് അങ്കണം സാക്ഷ്യംവഹിച്ചത്. വന്ദനദാസിന്‍റെ സഹപാഠികളും സുഹൃത്തുക്കളും നൊമ്പരം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.
advertisement
5/6
ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് ഡോ. വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയായിരുന്നു.
advertisement
6/6
ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് രാവിലെ 8.25ഓടെ വന്ദനദാസ് മരണമടയുകയായിരുന്നു. തലയിലും മുതുകിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണകാരണമായതെന്ന് പ്രാഥമിക പോസറ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
ഡോ. വന്ദനദാസിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories