TRENDING:

'അപ്പനുവേണ്ടി പ്രവർത്തിക്കാൻ മക്കളുണ്ട്'; കൊച്ചിയിൽ ABCDEകളുടെ വോട്ടുപിടുത്തം

Last Updated:
കൊച്ചി കോർപറേഷനിൽ പിതാവിനായി  മക്കളുടെ വോട്ടഭ്യർത്ഥന ഇത്തരത്തിലുള്ള ഒന്നാണ്. സ്ഥാനാർത്ഥിയായ ജോർജ് നാനാട്ടിലിനായി മക്കളാണ് പ്രചാരണ രംഗത്ത് സജീവം. റിപ്പോർട്ടും ചിത്രങ്ങളും ഡാനി പോൾ
advertisement
1/5
'അപ്പനുവേണ്ടി പ്രവർത്തിക്കാൻ മക്കളുണ്ട്'; കൊച്ചിയിൽ ABCDEകളുടെ വോട്ടുപിടുത്തം
കൊച്ചി. തിരഞ്ഞെടുപ്പിൽ  എ ബി സി ഡി   കൊണ്ട്  എന്ത് കാര്യം എന്ന് ചോദിച്ചേക്കാം . എന്നാൽ   ഇതുകൊണ്ട് വളരെ പ്രയോജനം ഉണ്ടെന്ന് കൊച്ചി കോർപ്പറേഷനിൽ  വോട്ട് തേടുന്ന ഒരു സ്ഥാനാർഥി പറയും. കൗതുകക്കാഴ്ചകൾ നിറഞ്ഞതാണ് തിരഞ്ഞെടുപ്പ് പ്രചാരണം. കൊച്ചി കോർപറേഷനിൽ പിതാവിനായി  മക്കളുടെ വോട്ടഭ്യർത്ഥന ഇത്തരത്തിലുള്ള ഒന്നാണ്. സ്ഥാനാർത്ഥിയായ ജോർജ് നാനാട്ടിലിനായി മക്കളാണ് പ്രചാരണ രംഗത്ത് സജീവം.
advertisement
2/5
44-ാം ഡിവിഷനിലെ  എൽഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജോർജ് നാനാട്ടിലിൻ്റെ മക്കളെ നാട്ടിൽ എ ബി സി ഡി ഇ എന്നാണ്  അറിയപ്പെടുക . ജോർജിനും ഭാര്യ അമ്പിളിക്കും ആദ്യ പ്രസവത്തിൽ ഉണ്ടായത്  നാലു മക്കളാണ് . അവർക്ക് അലൻ , ബെലിൻ്റ , ചാൾസ് , ഡാനിയൽ എന്ന് പേരുകൾ നലകിയതോടെ  എബിസിഡി ഗ്രൂപ്പായി. പത്തു വർഷത്തിനുശേഷം  മകൾ  എമിൽ പിറന്നു, അതോടെ ഗ്രൂപ്പിൽ ഇ കൂടിയായി.
advertisement
3/5
ആദ്യ നാലുപേരും ബിരുദ വിദ്യാർത്ഥികളാണ്. എമിൽ 5ാം ക്ലാസിൽ പഠിക്കുന്നു. പ്രചാരണത്തിന് പോകാൻ ഇപ്പോൾ ജോർജിന് ആരെയും പുറത്തു നിന്ന് വിളിക്കേണ്ട. മക്കളുമൊത്ത് ഒന്ന് കറങ്ങിയാൽ മതി. കുടുംബമാണ് ശക്തിയെന്നും ജോർജ്ജ്. മക്കളെ പഠിപ്പിച്ച് വലുതാക്കാൻ പെട്ട പാട് മാത്രം മതി സാമൂഹ്യ സേവനത്തിനുള്ള അടിസ്ഥാനയോഗ്യത എന്ന് ജോർജ് പറയും. കുടുംബത്തെ നന്നായി നോക്കിയ അവന് സമൂഹത്തിൽ ഇൽ അതിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും എന്നാണ് ജോർജിൻറെ വാക്യം.
advertisement
4/5
അപ്പന് വേണ്ടിയുള്ള വോട്ടുപിടുത്തം മക്കളും ആസ്വദിക്കുന്നു . കോളേജിൽ പഠിക്കുന്ന ആദ്യ നാലു പേർക്ക് അ തെരഞ്ഞെടുപ്പിൻ്റെ ഗൗരവം എല്ലാം അറിയാം . അതുകൊണ്ട്  ക്യാമ്പയിനിൽ  വിശദമായി തന്നെ വോട്ടു പിടിക്കുന്നുണ്ട് . പക്ഷേ ഇളയവൾ അഞ്ചാം ക്ലാസുകാരി  എമിലിന്,  ചേട്ടന്മാരും ചേച്ചിയുമായി  കറങ്ങാൻ കിട്ടിയ അവസരമാണ് . എല്ലാവരും നന്നായി ഈ തെരഞ്ഞെടുപ്പ് കാലം ആസ്വദിക്കുന്നു.
advertisement
5/5
പക്ഷേ പഠിത്തം കളഞ്ഞുള്ള വോട്ടുപിടുത്തം വേണ്ടെന്നാണ് ജോർജിൻ്റെ ഓർഡർ. അതു കൊണ്ട് ഓൺ ലൈൻ ക്ലാസുകൾക്കു ശേഷം പഠനത്തെ ബാധിക്കാതെയാണ് ABCDE കളുടെ   ക്യാമ്പെയിൻ.
മലയാളം വാർത്തകൾ/Photogallery/Kerala/
'അപ്പനുവേണ്ടി പ്രവർത്തിക്കാൻ മക്കളുണ്ട്'; കൊച്ചിയിൽ ABCDEകളുടെ വോട്ടുപിടുത്തം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories