TRENDING:

കൊട്ടാരക്കരയിൽ കാറിടിച്ച് KSRTC ബസിന്റെ നാലുടയറും ആക്സിലും ഊരിത്തെറിച്ചു; ചിത്രങ്ങൾ

Last Updated:
കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസാണ് അപകടത്തിൽപെട്ടത്. ഉഗ്രശബ്ദത്തോടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും ബസിന്റെ ആക്സിൽ അടർന്ന് മാറുകയുമായിരുന്നു
advertisement
1/6
കൊട്ടാരക്കരയിൽ കാറിടിച്ച് KSRTC ബസിന്റെ നാലുടയറും ആക്സിലും ഊരിത്തെറിച്ചു; ചിത്രങ്ങൾ
കാറിടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം.
advertisement
2/6
പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് ബസിലിടിച്ചത്. ആളപയാമില്ല. കാർ ബസിന്റെ സൈഡിൽ വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടമായി ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം
advertisement
3/6
കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസാണ് അപകടത്തിൽപെട്ടത്.
advertisement
4/6
കാറിടിച്ച ഉടൻ ബസിന്റെ ടയറുകളും ആക്സിലടക്കം ഊരിത്തെറിച്ചു. ബോഡി റോഡിൽ ഉരഞ്ഞു അൽപദൂരം ബസ് നിരങ്ങിനീങ്ങി.
advertisement
5/6
അപകടത്തിൽപെട്ട കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. പരിക്ക് പറ്റിയ കാർ ഡ്രൈവറെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
6/6
ഉഗ്രശബ്ദത്തോടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും ആക്സിൽ അടർന്ന് മാറുകയുമായിരുന്നു. ബസിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളൂ.
മലയാളം വാർത്തകൾ/Photogallery/Kerala/
കൊട്ടാരക്കരയിൽ കാറിടിച്ച് KSRTC ബസിന്റെ നാലുടയറും ആക്സിലും ഊരിത്തെറിച്ചു; ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories