TRENDING:

കോവിഡ് 19: സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം: മുഖ്യമന്ത്രി

Last Updated:
മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിർദേശം മുന്നോട്ടു വച്ചത്.
advertisement
1/6
സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
advertisement
2/6
മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിർദേശം മുന്നോട്ടു വച്ചത്.
advertisement
3/6
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സൗജന്യ റേഷൻ വിതരണം ഉൾപ്പെടെയുള്ളവയ്ക്കായി കോടിക്കണക്കിന് രൂപയാണ് സർക്കാരിന് അധികമായി കണ്ടെത്തേണ്ടത്.
advertisement
4/6
ഈ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നതെന്നും മുഖ്യമന്ത്രി യോ​ഗത്തിൽ പറ‍ഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടു വച്ച നിർദ്ദേശത്തോ‌‌ട് സംഘടനാ നേതാക്കൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
advertisement
5/6
എന്നാൽ നിർബന്ധിത പിരിവാകരുതെന്ന നിർദ്ദേശം പ്രതിപക്ഷ സർവീസ് സംഘടനകൾ മുന്നോട്ടുവച്ചു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
advertisement
6/6
മുഖ്യമന്ത്രിയുടെ നിർദ്ദേശം സംബന്ധിച്ച് കമ്മിറ്റികളില്‍ കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സർവീസ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
കോവിഡ് 19: സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം: മുഖ്യമന്ത്രി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories