വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്; വിവ കേരളം ജനകീയ കാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
- Published by:Anuraj GR
- news18-malayalam
Last Updated:
വിളര്‍ച്ച അഥവാ രക്തക്കുറവ് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്
advertisement
1/4

കണ്ണൂർ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് വിവ കേരളം ജനകീയ കാമ്പയിന് തുടക്കമായി. വിവ കേരളം വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിലായിരുന്നു പരിപാടി. സ്പീക്കർ എ എൻ ഷംസീർ ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
advertisement
2/4
പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന ഏറ്റവും സുപ്രധാനമായ ഇടപെടലുകളിൽ ഒന്നാണിത്. ഈ കാമ്പയിനുമായി ചേർന്ന് കേരളത്തിലെ മുഴുവൻ ആശാപ്രവർത്തകരും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കുന്ന പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽനിന്നുള്ള പദ്ധതിയുടെ ചിത്രങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
advertisement
3/4
വിളര്‍ച്ച അഥവാ രക്തക്കുറവ് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഓരോ വ്യക്തിയുടേയും ആരോഗ്യ സംരക്ഷണത്തില്‍ വിളര്‍ച്ച ഒഴിവാക്കുക എന്നത് പ്രധാനമാണ്. എല്ലാ പ്രായക്കാരുടെ വിഭാഗങ്ങളിലും രാജ്യത്തെ ഏറ്റവും വിളര്‍ച്ച കുറവുള്ള സംസ്ഥാനമാണ് കേരളം.
advertisement
4/4
എന്നാൽ ഇക്കാര്യത്തിൽ പൂർണമായും വിളർച്ചയിൽനിന്ന് മുക്തി ലക്ഷ്യമിട്ടുകൊണ്ടാണ് വിവാ കേരളം പദ്ധതി ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്..
മലയാളം വാർത്തകൾ/Photogallery/Kerala/
വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്; വിവ കേരളം ജനകീയ കാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു