'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് കൂടി നിന്നവരെ ഗേറ്റിന് പുറത്താക്കി. അതിനു ശേഷം തിരിച്ചെത്തിയ മന്ത്രി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.
advertisement
1/4

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പുതിയ അനെക്സിൽ കൃഷി വകുപ്പിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനമായിരുന്നു വേദി. സ്വയം ക്വറന്റീനിൽ പോയ കൃഷി മന്ത്രിക്കു പകരം ഉദ്ഘാടകയായെത്തിയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മന്ത്രി വന്നിറങ്ങിയതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ വൻ ആൾക്കൂട്ടം. ചന്തയ്ക്ക് എത്തിയവരും ഉദ്യോഗസ്ഥരുമൊക്കെയായി നൂറിനടുത്ത് ആളുകൾ .
advertisement
2/4
എന്താണ് ഇവിടെയെന്നു ചോദിച്ചു കൊണ്ടാണ് മന്ത്രി കാറിൽ നിന്നിറങ്ങിയത്. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും സ്ഥലത്തുണ്ടായിരുന്നു
advertisement
3/4
. ഉദ്യോഗസ്ഥരോട് കൂട്ടം അനുവദിക്കാനാകില്ലെന്നും ഇങ്ങനെ ഉദ്ഘാടനം ചെയ്യാൻ പറ്റില്ലെന്നും മന്ത്രി തറപ്പിച്ചു പറഞ്ഞു. അഞ്ചു മിനിട്ടോളം കാത്തു നിന്നെങ്കിലും തിരക്കൊഴിഞ്ഞില്ല. മന്ത്രി ചേംബറിലേക്കു മടങ്ങി.
advertisement
4/4
ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് കൂടി നിന്നവരെ ഗേറ്റിന് പുറത്താക്കി. അതിനു ശേഷം തിരിച്ചെത്തിയ മന്ത്രി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. മേയറും ഡെപ്യൂട്ടി മേയറും മന്ത്രിയുമടക്കം അഞ്ചുപേർ മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ മന്ത്രി പോയതിനു പിന്നാലേ വീണ്ടും പഴയ ആൾക്കൂട്ടമായി.
മലയാളം വാർത്തകൾ/Photogallery/Kerala/
'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ