TRENDING:

കാൽനൂറ്റാണ്ടായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍ കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം

Last Updated:
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന് ലഭിച്ചത്.
advertisement
1/8
കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം
കൊച്ചി: സംസ്ഥാനത്തെ ഓരുജല ചെമ്മീന്‍-മത്സ്യ കൃഷിയിലൂടെ ശ്രദ്ധേയനായ ടി പുരുഷോത്തമന് ദേശീയ അംഗീകാരം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന് ലഭിച്ചത്.
advertisement
2/8
കാര്‍ഷിക രംഗത്ത് നൂതനരീതികള്‍ നടപ്പിലാക്കി മികവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.
advertisement
3/8
ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായമാണ് പുരുഷോത്തമന്‍ കൃഷികളില്‍ പരീക്ഷിച്ചത്.
advertisement
4/8
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാലാം തവണയാണ് സിബയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കര്‍ഷകര്‍ക്ക് ഐസിഎആറിന്റെ കര്‍ഷക പുരസ്‌കാരം ലഭിക്കുന്നത്.
advertisement
5/8
തദ്ദേശീയ ചെമ്മീന്‍ കൃഷിക്ക് ഊന്നല്‍ നല്‍കി കഴിഞ്ഞ 27 വര്‍ഷമായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍, കല്ലുമ്മക്കായ, കാളാഞ്ചി എന്നിവയും കുളങ്ങള്‍ക്ക് സമീപം പച്ചക്കറിയുമുള്‍പ്പെടുന്ന സംയോജിത കൃഷിയാണ് പുരുഷോത്തമന്‍ ചെയ്ത് വരുന്നത്.
advertisement
6/8
നൂതന ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, സുസ്ഥിരത ഉറപ്പുവരുത്തി ചെമ്മീന്‍-മത്സ്യോല്‍പാദനം വര്‍ധിപ്പിച്ചതിനാണ് പുരുഷോത്തമനെ ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം
advertisement
7/8
സീറോ വാട്ടര്‍ എക്സ്ചേഞ്ച് അക്വകള്‍ച്ചര്‍ സംവിധാനം, മള്‍ട്ടിട്രോപിക് സംയോജിത കൃഷി രീതി തുടങ്ങിയ അത്യാധുനിക രീതികള്‍ പുരുഷോത്തമന്‍ വിജയകരമായി നടപ്പിലാക്കി. സ്വയം പരീക്ഷിച്ച് സാമ്പത്തികമായി വിജയിച്ച കൃഷി രീതി, പുതിയ മത്സ്യ കര്‍ഷക സംരഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ വ്യാപൃതനാണ് ഈ ജലകര്‍ഷകന്‍.
advertisement
8/8
കേരളത്തില്‍ മത്സ്യോല്‍പാദനത്തിന് അനന്തസാധ്യതകളുള്ള ഓരുജലാശയങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി ചെമ്മീന്‍-മത്സ്യകൃഷി വിജയകരമാക്കുന്നതിന് സിബയുടെ സാങ്കേതികവിദ്യകളും അദ്ദേഹത്തിന് സഹായകരമായി.
മലയാളം വാർത്തകൾ/Photogallery/Kerala/
കാൽനൂറ്റാണ്ടായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍ കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories