Kerala Secretariat Fire | പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തത്തിൽ എന്തെല്ലാം രേഖകൾ കത്തിനശിച്ചു? എഫ്.ഐ.ആറിൽ പറയുന്നത് ഇങ്ങനെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്റ്റേറ്റ് അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ നൽകിയ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
1/7

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിന്ന പ്രോട്ടോകൾ ഓഫീസിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തം വെറുമൊരു അപകടം എന്നതിലുപരി രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
advertisement
2/7
അതേസമയം തീപിടിത്തത്തിൽ കത്തി നശിച്ചത് പ്രോട്ടോകോൾ ഓഫീസിലുണ്ടായിരുന്ന വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്‍റെ രേഖകളുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
advertisement
3/7
സ്റ്റേറ്റ് അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ നൽകിയ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
4/7
സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന് കീഴിലുള്ള പ്രോട്ടോകോൾ ഓഫാസിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘവും പൊലീസും തെളിവെടുപ്പ് നടത്തി.
advertisement
5/7
ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യാഥാർഥ കാരണം വ്യക്തമാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. എഡിജിപി മനോജ് എബ്രഹാമിന്‍റെയും ദുരന്ത നിവാരണ കമ്മീഷണർ എ.കൗശിക്കിന്‍റെ നേതൃത്വത്തിലാണ് പ്രോട്ടോകോൾ ഓഫീസിൽ തെളിവെടുപ്പ് നടത്തിയത്.
advertisement
6/7
ആഴ്ചകളായി കേടായി കിടന്നിരുന്ന ഫാനിന്‍റെ സ്വിച്ചിൽ നിന്ന്നും തീ പടർന്നെന്നാണ് സംശയം. തീപിടിച്ച ഫാൻ നിലത്തുവീണ നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
advertisement
7/7
ഫോറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇന്നലെ തന്നെ തീപ്പിടുത്തമുണ്ടായ സ്ഥലം അന്വേഷണ സംഘം സീൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഏഴിന് എഡിജിപി തെളിവെടുപ്പിനെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Secretariat Fire | പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തത്തിൽ എന്തെല്ലാം രേഖകൾ കത്തിനശിച്ചു? എഫ്.ഐ.ആറിൽ പറയുന്നത് ഇങ്ങനെ