TRENDING:

Kerala Weather Update Today: തീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ പുതിയ ന്യൂനമർദം

Last Updated:
Kerala Rain Updates: കേരള- ലക്ഷദ്വീപ് തീരത്തിനുമുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും
advertisement
1/7
തീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ പുതിയ ന്യൂനമർദം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്റർവരെ മഴ ഇവിടങ്ങളിൽ പെയ്യാം. മറ്റു 10 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
advertisement
2/7
കേരള- ലക്ഷദ്വീപ് തീരത്തിനുമുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കിൽ മഴയുടെ ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.
advertisement
3/7
17ന് കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ കേരളതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
advertisement
4/7
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
advertisement
5/7
കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തി.
advertisement
6/7
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
advertisement
7/7
ഒക്ടോബർ ഒന്നുമുതൽ 15 വരെ കേരളത്തിൽ 19 ശതമാനം അധികമഴ പെയ്തു. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവർഷത്തിന്റെ വരവ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update Today: തീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ പുതിയ ന്യൂനമർദം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories