കോടികൾ നൽകിയാൽ ആരാണ് കൂറ് മാറാത്തതെന്ന് കൊടിക്കുന്നിൽ; എത്രവേണമെന്ന് കൊടിക്കുന്നിലിനോട് ചോദിക്കൂ: സുരേന്ദ്രന്‍
Last Updated:
എത്ര വേണമെന്ന് കൊടിക്കുന്നിലിനോട് ചോദിക്കൂവെന്ന് അവതാരകനോട് ബിജെപി നേതാവ് കെ. സുരേന്ദ്രൻ
advertisement
1/3

തിരുവനന്തപുരം: കോടികൾക്ക് അപ്പുറത്തെ കോടികളും സ്വപ്നം കാണാനാകാത്ത പദവികളും വാഗ്ദാനം ചെയ്താൽ ആരാണ് കൂറുമാറാത്തതെന്ന് കൊടിക്കുന്നിൽ സുരേഷ്. കർണാടക വിഷയത്തിൽ ന്യൂസ് 18 കേരള ചാനലിലെ രാഷ്ട്രം രാഷ്ട്രീയം പരിപാടിയിൽ പ്രതികരിക്കുമ്പോഴാണ് കൊടിക്കുന്നിൽ ഇക്കാര്യം പറഞ്ഞത്. എത്ര വേണമെന്ന് കൊടിക്കുന്നിലിനോട് ചോദിക്കൂവെന്ന് അവതാരകനോട് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ചോദിച്ചു.
advertisement
2/3
'നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള വാഗ്ദാനങ്ങൾ, സാമ്പത്തിക സ്രോതസുകൾ, സ്ഥാനമാനങ്ങളും പദവികളും, കോടികൾക്ക് അപ്പുറമുള്ള കോടികളുടെ വാഗ്ദാനങ്ങൾ, ഇതൊക്കെ കാണുമ്പോൾ ഏത് എംഎൽഎമാരാണ് മാറാത്തത്? ഏത് എംഎൽഎമാരെയും ചാക്കിട്ടുപിടിക്കാം'- കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
advertisement
3/3
'ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബിജെപി കോൺഗ്രസ് എംഎൽഎമാരെ മാറ്റുന്നതെന്നാണല്ലോ കൊടിക്കുന്നിൽ പറയുന്നത്. കൊടിക്കുന്നിലിനോട് ചോദിക്ക്, എത്ര വേണമെന്ന്? തയ്യാറുണ്ടോയെന്ന് ചോദിക്ക്'- ഇതായിരുന്നു കെ. സുരേന്ദ്രന്‍റെ മറുപടി.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
കോടികൾ നൽകിയാൽ ആരാണ് കൂറ് മാറാത്തതെന്ന് കൊടിക്കുന്നിൽ; എത്രവേണമെന്ന് കൊടിക്കുന്നിലിനോട് ചോദിക്കൂ: സുരേന്ദ്രന്‍