TRENDING:

'സമരം ചെയ്യുന്ന സിനിമക്കാർക്ക് രാജ്യസ്നേഹമില്ല'; വിമർശനവുമായി കുമ്മനം രാജശേഖരൻ

Last Updated:
നിയമം നടപ്പിലാക്കാൻ സർക്കാരിന് ഭരണഘടന ബാധ്യതയുണ്ട്. ശബരിമല വിധി നടപ്പിലാക്കാൻ ഭരണഘടന ബാധ്യത പറഞ്ഞ പിണറായി പാർലമെന്റ് പാസാക്കിയ നിയമം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലയെന്നും കുമ്മനം ചോദിച്ചു.
advertisement
1/3
'സമരം ചെയ്യുന്ന സിനിമക്കാർക്ക് രാജ്യസ്നേഹമില്ല'; വിമർശനവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. രാജ്യസ്‌നേഹമില്ലാത്തവരാണ് സമരത്തിനിറങ്ങുന്നത്. കേരളത്തിൽ സർക്കാരും പ്രതിപക്ഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
2/3
നിയമം നടപ്പിലാക്കാൻ സർക്കാരിന് ഭരണഘടന ബാധ്യതയുണ്ട്. ശബരിമല വിധി നടപ്പിലാക്കാൻ ഭരണഘടന ബാധ്യത പറഞ്ഞ പിണറായി പാർലമെന്റ് പാസാക്കിയ നിയമം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലയെന്നും കുമ്മനം ചോദിച്ചു.
advertisement
3/3
കുമ്മനത്തിന് പുറമെ യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരും സമരം ചെയ്ത സിനിമാകാർക്കെതിരെ രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്ന സിനിമാക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നികുതി വെട്ടിപ്പ് പിടിച്ചാല്‍ പൊളിറ്റിക്കൽ വെണ്ടറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
'സമരം ചെയ്യുന്ന സിനിമക്കാർക്ക് രാജ്യസ്നേഹമില്ല'; വിമർശനവുമായി കുമ്മനം രാജശേഖരൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories